പെർമിറ്റ് ഓൺലൈനാക്കി, ഡിസ്റ്റിലറികളിലെ മദ്യം വേഗത്തിലെത്തും

Saturday 20 May 2023 12:00 AM IST

തിരുവനന്തപുരം: ഡിസ്റ്രിലറികൾക്ക് ബെവ്കോ വെയർ ഹൗസുകളിൽ മദ്യമെത്തിക്കാനുള്ള പെർമിറ്റ് ഓൺലൈനാക്കി. വെയർഹൗസുകളിൽ ലോഡ് എത്തിക്കുന്നതിലെ കാലതാമസം ഇതോടെ ഒഴിവാകും. ജനപ്രിയ ബ്രാൻഡുകൾക്ക് ക്ഷാമവും തീരും.

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിന് 60 പെർമിറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകി. ബുധനാഴ്ച മുതൽ എല്ലാ ഡിസ്റ്റിലറികളെയും ഓൺലൈൻ സംവിധാനത്തിലാക്കും.

ഡിസ്റ്റിലറികൾക്ക് പാസ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് പെർമിറ്റിന് അപേക്ഷിക്കാം. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഡിജിറ്റൽ സിഗ്നേച്ചർ വഴി അനുമതി നൽകും.

വിവിധ ബ്രാൻഡുകളിലെ ശരാശരി 70,000 കെയ്സ് (6.3 ലക്ഷം ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ബെവ്കോ പ്രതിദിനം വിൽക്കുന്നത്. 26 വെയർഹൗസുകളിൽ നിന്നാണ് ചില്ലറവില്പനശാലകൾക്കും ബാറുകൾക്കും മദ്യം നൽകുന്നത്.

നിലവിലെ രീതി

ഓരോ കമ്പനിയുടെയും പ്രതിനിധി ബെവ്കോ ആസ്ഥാനത്തെത്തി അപേക്ഷ നൽകണം. ബെവ്കോ ഇത് അനുവദിച്ചാൽ ആസ്ഥാനത്തുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അനുമതി നൽകും. 720 കെയ്സാണ് (ഒരു ലോഡ്) ഒരു പെർമിറ്റ്. ഡിസ്റ്റിലറികളിലെ എക്സൈസ് ഇൻസ്പെക്ടറുടെ പരിശോധനയോടെയാണ് മദ്യം വെയർഹൗസുകളിലേക്ക് കൊണ്ടുപോകുന്നത്.

വില്പന ദിവസവും

ആസ്ഥാനത്തറിയും

 270 ചില്ലറവില്പന ശാലകളിലെയും ബില്ലിംഗ് ബെവ്കോ ആസ്ഥാനവുമായി ബന്ധിപ്പിച്ചു. ഓരോ ഷോപ്പിലെയും ലഭ്യതയും ഓരോ ദിവസത്തെ വില്പനയും അറിയാനാണിത്

 രാജസ്ഥാനിലെ ജയ്പൂർ ആസ്ഥാനമായുള്ള ഇ -കണക്റ്റ് എന്ന സ്ഥാപനത്തിനാണ് കമ്പ്യൂട്ടർവത്കരണത്തിന്റെ കരാർ. ഇത് അവസാന ഘട്ടത്തിലായി

70,000 കെയ്സ്

പ്രതിദിനം വിൽക്കുന്ന മദ്യം

55,000 കെയ്സ്

കേരളത്തിലെ ഡിസ്റ്റിലറികളുടെ പങ്ക്

18

സംസ്ഥാനത്തെ ഡിസ്റ്റിലറികൾ

മദ്യവിതരണം കുറ്റമറ്റതാക്കാൻ കെയ്സുകളിലും കുപ്പികളിലും സെക്യൂരിറ്റി ലേബൽ ജൂണിൽ ഏർപ്പെടുത്തും

യോഗേഷ്ഗുപ്ത,

ചെയർമാൻ, ബെവ്കോ

തീ​ര​ദേ​ശ​ങ്ങ​ളി​ൽ​ ​അ​ന​ധി​കൃ​ത​ ​മ​ദ്യം:
പ​രി​ശോ​ധ​ന​ ​ക​ടു​പ്പി​ക്കാ​ൻ​ ​ബെ​വ്കോ

തി​രു​വ​ന​ന്ത​പു​രം​:​ ​തീ​ര​ദേ​ശ​ങ്ങ​ളി​ലെ​ ​ബി​വ​റേ​ജ​സ് ​ഔ​ട്ട​ലെ​റ്റു​ക​ളി​ൽ​ ​വ്യാ​ജ​മ​ദ്യം​ ​വി​ൽ​ക്കു​ന്ന​താ​യി​ ​വി​ജി​ല​ൻ​സ് ​ക​ണ്ടെ​ത്തി​യ​തോ​ടെ​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​അ​ന​ധി​കൃ​ത​ ​മ​ദ്യം​ ​എ​ത്തു​ന്നു​ണ്ടോ​യെ​ന്ന് ​പ​രി​ശോ​ധി​ക്കാ​ൻ​ ​വെ​യ​ർ​ഹൗ​സു​ക​ൾ​ക്കും​ ​ഔ​ട്ട​‌്ലെ​റ്റു​ക​ൾ​ക്കും​ ​എം.​ഡി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ലു​ൾ​പ്പെ​ടെ​യു​ള്ള​ ​തീ​ര​ദേ​ശ​ ​ഷോ​പ്പു​ക​ളി​ലാ​ണ് ​സെ​ക്ക​ൻ​ഡ്സ് ​മ​ദ്യ​വി​ൽ​പ​ന​ ​ക​ണ്ടെ​ത്തി​യ​ത്.
തീ​ര​മേ​ഖ​ല​യി​ൽ​ ​അ​മ്പ​തോ​ളം​ ​ഔ​ട്ട്‌​ലെ​റ്റു​ക​ള​ഉ​ണ്ട്.​ ​വി​ല​ ​കു​റ​ഞ്ഞ​ ​മ​ദ്യ​ത്തി​നാ​ണ് ​ആ​വ​ശ്യ​ക്കാ​ർ​ ​ഏ​റെ​യു​ള്ള​ത്.​ ​ഇ​ത്ത​രം​ ​മ​ദ്യ​ത്തി​ന് ​ക്ഷാ​മ​മു​ള്ള​തി​നാ​ൽ​ ​വ്യാ​ജ​മ​ദ്യ​ ​വി​ൽ​പ​ന​യ്ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​വി​ജി​ല​ൻ​സ് ​പ​റ​യു​ന്നു.​ ​ര​ണ്ടു​രീ​തി​യി​ലാ​ണ് ​വ്യാ​ജ​മ​ദ്യം​ ​എ​ത്താ​നു​ള്ള​ ​സാ​ദ്ധ്യ​ത.​ ​പു​റ​മേ​നി​ന്ന് ​സ്പി​രി​റ്റ് ​വാ​ങ്ങി​ ​വ്യാ​ജ​മ​ദ്യം​ ​ഉ​ണ്ടാ​ക്കി​ ​ലേ​ബ​ൽ​ ​പ​തി​ച്ച് ​കു​പ്പി​യി​ലാ​ക്കി​ ​വി​ൽ​ക്കു​ക.,​​​ ​അ​ല്ലെ​ങ്കി​ൽ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​നി​ന്ന് ​നി​കു​തി​ ​വെ​ട്ടി​ച്ച് ​ഡി​സ്റ്റി​ല​റി​ ​നി​ർ​മ്മി​ത​ ​വി​ദേ​ശ​മ​ദ്യം​ ​എ​ത്തി​ക്കു​ക.