പത്താം വാർഷികമാഘോഷിച്ച് മുല്ലാസ് വെഡ്ഡിംഗ് സെന്റർ
Sunday 21 May 2023 12:17 AM IST
മണ്ണാർക്കാട്: പത്താം വാർഷികമാഘോഷിച്ച് നാടിന്റെ ജനകീയ വസ്ത്രാലയമായ മുല്ലാസ് വെഡ്ഡിംഗ് സെന്റർ. നടി ലക്ഷ്മി നക്ഷത്ര വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. മുല്ലാസ് ഗ്രൂപ്പ് എം.ഡി ഷാജി മുല്ലപ്പള്ളി, അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ, കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി, നഗരസഭാദ്ധ്യക്ഷൻ സി.മുഹമ്മദ് ബഷീർ, റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ, കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലിം, മുല്ലാസ് വെഡിംഗ് സെന്റർ ജനറൽ മാനേജർ സജി കണ്ടമംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.
ബ്രാൻഡഡ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഹോൾ സെയിൽ വിലയിൽ ലഭ്യമാക്കുന്ന വസ്ത്രാലയമായ മുല്ലാസ് വാർഷികത്തോടനുബന്ധിച്ച് ഓരോ 5000 രൂപയുടെ പർച്ചേസിനും 500 രൂപയുടെ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പൺ നൽകുമെന്ന് മാനേജർ സജി കണ്ടമംഗലത്ത് അറിയിച്ചു.