മുഖ്യമന്ത്രി കൊള്ളയടിക്കുന്നു: കെ.സുരേന്ദ്രൻ
Sunday 21 May 2023 12:00 AM IST
കൊച്ചി: എലത്തൂർ ട്രെയിൻ കത്തിക്കൽ കേസ് ശരിയായ രീതിയിൽ അന്വേഷിച്ചതാണ് ഐ.ജി.പി. വിജയനെ സസ്പെൻഡ് ചെയ്യാൻ കാരണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ ബി.ജെ.പി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എലത്തൂർ വാർത്ത കൊടുത്ത മാദ്ധ്യമപ്രവർത്തകർക്കെതിരെ പോലും കേസെടുത്തു. പിണറായി സർക്കാർ എല്ലാ കാര്യത്തിലും പകവീട്ടുകയാണ്. സർക്കാരിനെതിരായ കോൺഗ്രസ് പ്രതിഷേധം ആത്മാർത്ഥതയില്ലാത്തതാണ്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കേരളത്തെ കൊള്ളയടിക്കുകയാണ്. കേട്ടുകേൾവിയില്ലാത്ത അഴിമതിയാണ് നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.