നൂറനാട് ഹനീഫ് നോവൽ പുരസ്കാരം
Sunday 21 May 2023 12:46 AM IST
കൊല്ലം: നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർത്ഥം യുവ എഴുത്തുകാർക്കായി നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏർപ്പെടുത്തിയ 13-ാമത് നോവൽ പുരസ്കാരത്തിന് സാഹിത്യ രചനകൾ ക്ഷണിച്ചു. 25,052 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 45 വയസിൽ താഴെയുള്ളവരുടെ നോവലുകളാണ് പരിഗണിക്കുന്നത്. 2020 മുതൽ 23 വരെ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളുടെ മൂന്നു പകർപ്പ് ജൂൺ 10നകം സമർപ്പിക്കണം. വിലാസം: ആർ. വിപിൻചന്ദ്രൻ, പബ്ളിസിറ്റി കൺവീനർ, നൂറനാട് ഹനീഫ് അനുസ്മരണ സമിതി, കൊല്ലം ജില്ലാ ബാങ്ക് എംപ്ളോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, ചിന്നക്കട, കൊല്ലം. ഫോൺ: 9447472150, 9447453537.