ഡോ. ജോർജ് തോമസ് നിര്യാതനായി
കൊച്ചി: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എറണാകുളം സെമിത്തേരിമുക്ക് കുന്നനാട്ട് കുടുംബാംഗവുമായ ഡോ. ജോർജ് തോമസ് (66) നിര്യാതനായി. സാർക്ക് രാജ്യങ്ങളുടെ എഡ്യുക്കേഷൻ പ്രമോഷൻ കൗൺസിൽ അംഗമായിരുന്നു. തുംകൂർ സിദ്ധാർത്ഥ യൂണിവേഴ്‌സിറ്റി ഡയറക്ടർ, കലിംഗ യൂണിവേഴ്‌സിറ്റി ഡീൻ, എറണാകുളം സെന്റ് ആൽബർട്‌സ് കോളേജ് ഡീൻ, ബംഗളൂരു ടി ജോൺ കോളേജ് പ്രിൻസിപ്പൽ, പാലക്കാട് അഹല്യ മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ, പറവൂർ എസ്.എൻ മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 'മൈ ഡ്രീം ഫോറം" ദേശീയ ചെയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു.
ഭാര്യ: പ്രൊഫ. വത്സല (തൃശൂർ വാഴാനി കൊച്ചുകുന്നേൽ കുടുംബാംഗം). മകൾ: ഡോ. മിനു ജോർജ് (ജയദേവ കാർഡിയാക് സെന്റർ, ബംഗളൂരു). മരുമകൻ: ഡോ. ദീപക് ജോൺസൻ (ജപ്പാൻ). സംസ്‌കാരം നാളെ വൈകിട്ട് 4ന് സെമിത്തേരിമുക്ക് ഫ്രാൻസിസ് അസിസി കത്തിഡ്രൽ പള്ളിയിൽ.