കോട്ടയം മുൻ കളക്ടർ പി .ജി. മുരളീധരൻ

Monday 22 May 2023 12:02 AM IST

തിരുവനന്തപുരം: കോട്ടയം മുൻ ജില്ലാകളക്ടറും കേന്ദ്ര കാർഷിക വകുപ്പ് സെക്രട്ടറിയുമായിരുന്ന പി.ജി. മുരളീധരൻ (88) കുറവൻകോണം വിക്രമപുരം ഹിൽ 'ലാവണ്യ"യിൽ നിര്യാതനായി. കോഴിക്കോട് പെരുമ്പിലാവിൽ കുടുംബാംഗമാണ്. സംസ്ഥാന വ്യവസായ വകുപ്പ് കമ്മിഷണർ, ട്രേഡിംഗ് കോർപ്പറേഷൻ ചെയർമാൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാർഷിക വകുപ്പ് അഡീഷണൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1993ലാണ് വിരമിച്ചത്.
ഭാര്യ: ഡോ. ലീലാ മുരളീധരൻ. മക്കൾ: സുധീർ (യു.എൻ ഓപ്പറേഷൻസ്, ബംഗ്ലാദേശ്), ശരത് (എൻജിനീയേഴ്‌സ് ഇന്ത്യ, ഡൽഹി). മരുമക്കൾ: ജ്യോതി, സുചിത്ര. സംസ്കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.