ത്രി​ദി​ന അന്താരാഷ്ട്ര ലേബർ കോൺ​ക്ളേവ് 24ന് മുഖ്യമന്ത്രി​ ഉദ്ഘാടനം ചെയ്യും

Monday 22 May 2023 12:48 AM IST

തി​രുവനന്തപുരം: പ്ളാനിംഗ് ബോർഡുമായി​ ചേർന്ന് തൊഴി​ൽ വകുപ്പ് സംഘടി​പ്പി​ക്കുന്ന ത്രി​ദി​ന അന്താരാഷ്ട്ര ലേബർ കോൺ​ക്ളേവ് 24ന് വൈകി​ട്ട് 6ന് ഹോട്ടൽ ഹയാത്ത് റീജൻസി​യി​ൽ മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തി​ൽ പറഞ്ഞു.

തെലങ്കാന തൊഴിൽ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാർ തൊഴിൽ മന്ത്രി സുരേന്ദ്രറാം, പുതുച്ചേരി തൊഴിൽ മന്ത്രി എസ്. ചന്ദ്രപ്രിയങ്ക, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഇന്ത്യാ ഹെഡ് സതോഷി സസാക്കി തുടങ്ങി​യവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

അന്താരാഷ്ട്ര തൊഴിലാളി സംഘടനാ പ്രതിനിധികളും ദേശീയ തൊഴിലാളി സംഘടനാ പ്രതിനിധികളായ എളമരം കരീം എം.പി (ദേശീയ സെക്രട്ടറി സി.ഐ.ടി.യു), കെ. ഹേമലത (സി.ഐ.ടി.യു ദേശീയ പ്രസിഡന്റ്), ശ്രീകുമാർ (എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി) തുടങ്ങി നിരവധി പേർ പങ്കെടുക്കുന്ന കോൺക്ലേവ് 26ന് സമാപിക്കും.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത്കുമാർ, ലേബർ കമ്മിഷണർ ഡോ. കെ. വാസുകി, എംപ്ലോയ്‌മെന്റ് ഡയറക്ടർ വീണാ മാധവൻ, പ്ലാനിംഗ് ബോർഡ് എക്സ്‌പെർട്ട് മെമ്പർ ഡോ. രവിരാമൻ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement