രത്നടീച്ചർക്ക്  മുന്നിൽ  പ്രിയശിഷ്യനായി  ഉപരാഷ്ട്രപതി

Tuesday 23 May 2023 12:47 AM IST

പാനൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രത്ന ടീച്ചറുടെ മുന്നിൽ വണങ്ങി നിന്നു. ആ പാദങ്ങൾ തൊട്ടു വന്ദിച്ചു. കൈകൾ കവർന്നു. എൺപത്തിമൂന്നുകാരിയായ രത്നാനായർ എഴുപത്തിരണ്ടുകാരനായ ശിഷ്യനെ സ്വന്തം വസതിയിലേക്ക് അഭിമാനത്തോടെ സ്വീകരിച്ചു. കൈകൾ ചേർത്തുപിടിച്ച് സംസാരിച്ചു. ശിഷ്യൻ ഗുരുനാഥയ്ക്ക് ഭാര്യ ഡോ. സുദേഷ് ധൻകറിനെ പരിചയപ്പെടുത്തി.

സ്വീകരണമുറിയിൽ കുശലം പറയവേ,ശിഷ്യരുടെ ഉന്നതിയാണ് അദ്ധ്യാപകർക്ക് ഏറ്റവും വലിയ ചാരിതാർത്ഥ്യമെന്ന് ടീച്ചർ. അതു കേട്ടപാടെ, തന്റെ ഉയർച്ചയ്ക്ക് ടീച്ചറോടുള്ള കടപ്പാട് മറക്കില്ലെന്ന് സൂചിപ്പിച്ച് ഉപരാഷ്ട്രപതി ആ പാദങ്ങളിൽ തൊട്ടു വന്ദിച്ചു. കൈകൾ മുത്തി.

സഹപാഠികളും മറ്റ് അദ്ധ്യാപകരും അവരുടെ കുശലാന്വേഷണത്തിൽ കടന്നുവന്നു. തീൻമേശയിലെ ഇഡ്ഡലിയും ചിപ്സും അദ്ദേഹം ഏറെ ആസ്വദിച്ചു കഴിച്ചു. ഇളനീരും കുടിച്ചു. അര മണിക്കൂറോളം ചെലവഴിച്ചശേഷം മടങ്ങുമ്പോൾ ടീച്ചർ ഉപഹാരമായി നൽകിയത് വിഘ്നേശ്വര വിഗ്രഹം.

സ്പീക്കർ എ.എൻ. ഷംസീറും ഉപരാഷ്ട്രപതിയെ അനുഗമിച്ചിരുന്നു. രത്ന ടീച്ചറുടെ സഹോദരൻ വിശ്വനാഥൻ നായർ, മകൾ നിധി, ഭർത്താവ് മൃദുൽ, ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകൾ ഇശാനി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാർ മാർഗം 2.20 നാണ് രത്ന ടീച്ചറുടെ വസതിയായ ആനന്ദിൽ എത്തിയത്. 3.10ന് മടങ്ങി.

രാജസ്ഥാനിലെ ചിറ്റോർഗർ സൈനിക സ്കൂളിൽ കർക്കശമായ അന്തരീക്ഷത്തിൽ പഠനം നടത്തുന്ന കുട്ടികൾക്ക് അമ്മയെപ്പോലെ വാത്സല്യം പകരാൻ എന്നും രത്ന ടീച്ചർ ഉണ്ടായിരുന്നു. ആറാംക്ളാസു മുതൽ 12ാം ക്ളാസുവരെ അവിടെ പഠിച്ച ജഗദീപ് ധൻകർ 1968ലാണ് സ്‌കൂൾ വിട്ടത്. പിന്നീട് പലതവണ ഗുരുനാഥയെ കാണാൻ എത്തിയിരുന്നു. പശ്ചിമ ബംഗാൾ ഗവർണറായപ്പോഴും ഉപരാഷ്ട്രപതിയായപ്പോഴും ടീച്ചറെ ക്ഷണിച്ചിരുന്നു.

 കേ​ര​ളം​ ​രാ​ജ്യ​ത്തി​ന് മാ​തൃ​ക​:​ ​ധ​ൻ​കർ

തി​രു​വ​ന​ന്ത​പു​രം​:​ ​ദൈ​വ​ത്തി​ന്റെ​ ​സ്വ​ന്തം​ ​നാ​ടാ​യ​ ​കേ​ര​ളം​ ​രാ​ജ്യ​ത്തി​ന് ​മാ​തൃ​ക​യാ​ണെ​ന്ന് ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​ജ​ഗ​ദീ​പ് ​ധ​ൻ​ക​ർ.​ ​ആ​രോ​ഗ്യ,​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​കു​തി​പ്പ് ​ഉ​ൾ​പ്പെ​ടെ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​അ​ദ്ദേ​ഹ​മി​ത് ​പ​റ​ഞ്ഞ​ത്.​ ​കേ​ര​ള​ ​നി​യ​മ​സ​ഭാ​ ​മ​ന്ദി​ര​ത്തി​ന്റെ​ ​സി​ൽ​വ​ർ​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷം​ ​നി​യ​മ​സ​ഭ​യി​ലെ​ ​ആ​ർ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​ത​മ്പി​ ​ഹാ​ളി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​ഉ​പ​രാ​ഷ്ട്ര​പ​തി.

കേ​ര​ള​ത്തി​ന്റെ​ ​സ​മ്പ​ന്ന​മാ​യ​ ​ന​വോ​ത്ഥാ​ന,​ ​സാം​സ്കാ​രി​ക​ ​പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ച് ​എ​ടു​ത്തു​ ​പ​റ​ഞ്ഞ​ ​അ​ദ്ദേ​ഹം,​ ​കേ​ര​ള​ത്തെ​യും​ ​മ​ല​യാ​ളി​ക​ളെ​യും​ ​പു​ക​ഴ്ത്തി.​ ​കേ​ര​ള​ത്തി​ന്റെ​ ​പ്ര​കൃ​തി​ ​മ​നോ​ഹാ​രി​ത​യെ​ക്കു​റി​ച്ചും​ ​പ​റ​ഞ്ഞു.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ൻ,​ ​ച​ട്ട​മ്പി​സ്വാ​മി​ക​ൾ,​ ​ചാ​വ​റ​ ​ഏ​ലി​യാ​സ് ​കു​ര്യാ​ക്കോ​സ്,​ ​വ​ക്കം​ ​അ​ബ്ദു​ൾ​ഖാ​ദ​ർ​ ​മൗ​ല​വി,​ ​ചി​ത്തി​ര​തി​രു​നാ​ൾ​ ​ബാ​ല​രാ​മ​വ​ർ​മ്മ,​ ​മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ,​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ,​ ​യേ​ശു​ദാ​സ്,​ ​കെ.​എ​സ്.​ ​ചി​ത്ര,​ ​എം.​എ.​ ​യൂ​സ​ഫ​ലി,​ ​പി.​ടി.​ ​ഉ​ഷ,​ ​ഡോ.​ ​വ​റു​ഗീ​സ് ​കു​ര്യ​ൻ,​ ​ഇ.​ശ്രീ​ധ​ര​ൻ,​ ​ജി.​മാ​ധ​വ​ൻ​ ​നാ​യ​ർ,​ ​ജ​സ്റ്റി​സ് ​ഫാ​ത്തി​മ​ ​ബീ​വി,​ ​മാ​നു​വ​ൽ​ ​ഫെ​ഡ​റി​ക്,​ ​അ​ഞ്ജു​ ​ബോ​ബി​ ​ജോ​ർ​ജ് ​തു​ട​ങ്ങി​യ​വ​രെ​യെ​ല്ലാം​ ​എ​ടു​ത്തു​പ​റ​ഞ്ഞ് ​അ​വ​രു​ടെ​ ​സം​ഭാ​വ​ന​ക​ൾ​ ​വി​വ​രി​ച്ചു.

ബാ​ല​റ്റ് ​പേ​പ്പ​റി​ലൂ​ടെ​ ​ആ​ദ്യ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​മ​ന്ത്രി​സ​ഭ​യെ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച് ​ആ​ഗോ​ള​കീ​ർ​ത്തി​ ​നേ​ടി​യ​ ​ഇ.​എം.​എ​സ് ​ന​മ്പൂ​തി​രി​പ്പാ​ടി​നെ​ക്കു​റി​ച്ചും​ ​ആ​ ​സ​ർ​ക്കാ​ർ​ ​ആ​ദ്യ​ത്തെ​ ​ഭ​ര​ണ​ഘ​ട​നാ​വ്യ​വ​സ്ഥ​യു​ടെ​ ​ഇ​ര​യാ​യ​തും​ ​പ​രാ​മ​ർ​ശി​ച്ചു.

രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന​ ​കെ.​ആ​ർ.​ ​നാ​രാ​യ​ണ​ൻ​ ​ഈ​ ​മ​ണ്ണി​ന്റെ​ ​പു​ത്ര​നാ​ണ്.​ ​മു​ൻ​ ​രാ​ഷ്ട്ര​പ​തി​ ​എ.​പി.​ജെ.​ ​അ​ബ്ദു​ൾ​ക​ലാ​മി​ന്റെ​ ​സേ​വ​ന​ത്തി​നും​ ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ​കേ​ര​ള​മാ​ണ്.​ ​മ​ല​യാ​ളി​ക​ളു​ടെ​ ​ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്റെ​യും​ ​അ​ർ​പ്പ​ണ​മ​നോ​ഭാ​വ​ത്തി​ന്റെ​യും​ ​ഗു​ണ​ഭോ​ക്താ​വാ​ണ് ​താ​നെ​ന്ന് ​ത​ന്റെ​ ​മ​ല​യാ​ളി​യാ​യ​ ​അ​ദ്ധ്യാ​പി​ക​യെ​ക്കു​റി​ച്ച് ​ഓ​ർ​മ്മി​പ്പി​ച്ച് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

പു​രോ​ഗ​മ​ന​ ​ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കു​ള്ള​ ​നി​യ​മ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​മ​ഹ​ത്താ​യ​ ​പാ​ര​മ്പ​ര്യ​മാ​ണ് ​കേ​ര​ള​ ​നി​യ​മ​സ​ഭ​യ്ക്ക്.​ ​കേ​ര​ളീ​യ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​പ​രി​ണാ​മ​ത്തി​നി​ട​യാ​ക്കി​യ​ ​നി​ര​വ​ധി​ ​നി​യ​മ​ ​നി​ർ​മ്മാ​ണ​ങ്ങ​ളു​ടെ​ ​നാ​ഡീ​കേ​ന്ദ്ര​മാ​യി​ ​മാ​റാ​ൻ​ ​നി​യ​മ​സ​ഭ​യ്ക്കാ​യി​ട്ടു​ണ്ടെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.