മുഖ്യമന്ത്രിക്ക് ശബ്ദതടസ്സം,  വെള്ളവുമായി ഗവർണറുടെ സ്റ്റാഫ്

Tuesday 23 May 2023 1:16 AM IST

തിരുവനന്തപുരം: നിയമസഭാമന്ദിര ജൂബിലി വാർഷികാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ ചുമ കാരണം മുഖ്യമന്ത്രിക്ക് ശബ്ദതടസ്സമനുഭവപ്പെട്ടപ്പോൾ വെള്ളവുമായി ഓടിയെത്തി ഗവർണറുടെ സ്റ്റാഫ്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ അദ്ദേഹത്തിന് കുടിക്കാനുള്ള വെള്ളം, മറ്റെന്തെങ്കിലും അടിയന്തരാവശ്യങ്ങൾ എന്നിവയൊരുക്കി ജീവനക്കാരൻ (ലാസ്കർ)​. വേദിയിലുണ്ടാകും. മുഖ്യമന്ത്രിക്ക് ചുമ കാരണം കുറച്ചുനിമിഷത്തേക്ക് സംസാരിക്കാനായില്ല. ഉപരാഷ്ട്രപതിയുള്ളതിന്റെ കർശന പ്രോട്ടോക്കോൾ വ്യവസ്ഥ കാരണം മുഖ്യമന്ത്രിക്ക് വെള്ളമെത്തിക്കാനുള്ള സഹായിയും വേദിയിലുണ്ടായില്ല. മുഖ്യമന്ത്രിയുടെ ബുദ്ധിമുട്ട് കണ്ടതോടെ വേദിയിലുണ്ടായിരുന്ന പ്രതിപക്ഷനേതാവും മന്ത്രി രാധാകൃഷ്ണനുമടക്കം ഗവർണറുടെ സ്റ്റാഫിനോട് വെള്ളം നൽകാൻ നിർദ്ദേശിച്ചു. ഉടൻ ലാസ്കർ വേഗത്തിൽ ഫ്ലാസ്ക് തുറന്ന് ഗ്ലാസിൽ വെള്ളവുമായി മുഖ്യമന്ത്രിക്കടുത്തേക്കോടി. ലാസ്കർ എസ്.എസ്. രാജേഷാണ് വെള്ളം നൽകിയത്. പിന്നീട് മുഖ്യമന്ത്രി പ്രസംഗം തുടർന്നു.