തൊഴിലുറപ്പ് പദ്ധതിയിൽ കുളങ്ങൾ നിർമ്മിക്കും

Thursday 25 May 2023 12:52 AM IST

കോന്നി : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2000 കുളങ്ങൾ നിർമ്മിക്കും. നിർമാണ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മണിയമ്മ രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ.വി, ബി.ഡി.ഒ താര.പി, അഞ്ജുസുരേഷ്, അഞ്ജു പി.ആർ, അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.