കോഴ കുടംപുളി മുതൽ അടിവസ്ത്രം വരെ

Thursday 25 May 2023 12:31 AM IST

മണ്ണാർക്കാട്:കഴിഞ്ഞ ദിവസം അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്‌കുമാർ പണം നൽകാൻ കഴിയാത്തവരിൽ നിന്ന് കോഴയായി എന്തു സാധനവും വാങ്ങാൻ തയ്യാറായിരുന്നു. തേൻ, കുടംപുളി, പടക്കം, ജാതിക്ക, ഷർട്ടുകൾ, അടിവസ്ത്രങ്ങൾ തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്.

മുറിയിൽ നിന്ന് 35 ലക്ഷം രൂപയുടെ കറൻസിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രസീതും കണ്ടെത്തി. കൂടാതെ 17 കിലോഗ്രാം തൂക്കം വരുന്ന 9000രൂപയുടെ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കണ്ടെടുത്തു. പരിശോധനയിൽ ആകെ 1,06,00,000 രൂപയുടെ പണവും നിക്ഷേപവുമാണ് കണ്ടെത്തിയത്. ചെറിയ മുറിയുടെ പലയിടങ്ങളിലായി കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലും നിറയെ നോട്ടുകെട്ടുകൾ സൂക്ഷിച്ചുവച്ചിരുന്നു. ഇവ എണ്ണി തിട്ടപ്പെടുത്താൻ തന്നെ ഉദ്യോഗസ്ഥർ മണിക്കൂറുകളെടുത്തു. വൈകിട്ട് ആറരയ്ക്കു തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണു പൂർത്തിയായത്.

ഇയാൾ ഒരു മാസമായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. മുമ്പ് ജോലിയെടുത്തിരുന്ന വില്ലേജ് ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തിയിരുന്നു. പക്ഷേ, പരാതി ലഭിക്കുന്നത് ഇതാദ്യമാണ്.

കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിന്റെ പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വി.സുരേഷ്‌കുമാറിനെ വിജിലൻസ് പിടികൂടിയത്.

 പരാതികൾ ഒതുക്കി

മലയോര കർഷകർ മുമ്പ് സുരേഷിനെതിരെ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. വിജിലൻസിനെ കൊണ്ടുപിടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകിയിരുന്നു. സുരേഷ് ഇടതു സർവീസ് സംഘടനയിലെ പ്രവർത്തകനാണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് പരാതികൾ ഒതുക്കിത്തീർത്തത്.

 സു​രേ​ഷി​നെ​ ​ക​സ്റ്റ​ഡി​യിൽവാ​ങ്ങും

​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​പ​തി​നാ​ലു​ ​ദി​വ​സ​ത്തേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്ത​ ​പാ​ല​ക്ക​യം​ ​വി​ല്ലേ​ജ് ​ഫീ​ൽ​ഡ് ​അ​സി​സ്റ്റ​ന്റ് ​വി.​സു​രേ​ഷ് ​കു​മാ​റി​നെ​ ​തു​ട​ർ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​വി​ജി​ല​ൻ​സ് ​വി​ഭാ​ഗം​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങും.​ ​ഇ​തി​നാ​യി​ ​അ​പേ​ക്ഷ​ ​ന​ൽ​കി. തൃ​ശൂ​ർ​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​സ്‌​പെ​ഷ്യ​ൽ​ ​ജ​ഡ്ജ് ​ജി.​അ​നി​ലാ​ണ് ​കേ​സ് ​പ​രി​ഗ​ണി​ച്ച​ത്.
പി​ടി​ച്ചെ​ടു​ത്ത​ ​പ​ണ​മ​ട​ക്ക​മു​ള്ള​ ​തൊ​ണ്ടി​ ​മു​ത​ൽ​ ​വി​ജി​ല​ൻ​സ് ​സം​ഘം​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യി​രു​ന്നു.​ ​മ​ഞ്ചേ​രി​ ​സ്വ​ദേ​ശി​യി​ൽ​ ​നി​ന്നു​ 2500​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​തു​ട​ർ​ന്ന് ​താ​മ​സ​ ​സ്ഥ​ല​ത്ത് ​ന​ട​ത്തി​യ​ ​റെ​യ്ഡി​ലാ​ണ് ​നി​ക്ഷേ​പം​ ​അ​ട​ക്കം​ ​ഒ​രു​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​ ​ക​ണ്ടെ​ടു​ത്ത​ത്