പ്ളസ് ടു വിജയം 82.95%, കഴിഞ്ഞ വർഷത്തേക്കാൾ അല്പം കുറവ്

Friday 26 May 2023 4:11 AM IST

 മുഴുവൻ മാർക്കും നേടി 71 പേർ  77 സ്‌കൂളുകൾക്ക് 100 %  33815 പേർക്ക് എല്ലാത്തിനും എ പ്ലസ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​യി​ൽ​ 82.95​ ​ശ​ത​മാ​നം​ ​കു​ട്ടി​ക​ൾ​ ​ഉ​പ​രി​പ​‍​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​നേ​ടി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 83.87​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​വി​ജ​യം.​ ​ഇ​ത്ത​വ​ണ​ 0.92​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​കു​റ​വ്.​ ​റെ​ഗു​ല​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ 2028​ ​സ്‌​കൂ​ളു​ക​ളി​ലാ​യി​ 3,76,135​ ​പേ​ർ​ ​എ​ഴു​തി​യ​തി​ൽ​ 3,12,005​ ​പേ​ർ​ ​വി​ജ​യി​ച്ച​താ​യി​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു. വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ ​എ​ൻ.​എ​സ്‌.​ക്യു.​എ​ഫ് ​സ്‌​കീ​മി​ൽ​ 78.39​ ​ശ​ത​മാ​ന​മാ​ണ് ​വി​ജ​യം.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ക്കാ​ൾ​ 0.13​ ​ശ​ത​മാ​നം​ ​കൂ​ടു​ത​ൽ.​ 28,495​ ​പേ​ർ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​തി​ൽ​ 22,338​ ​പേ​ർ​ ​വി​ജ​യി​ച്ചു.​ ​വ​യ​നാ​ട്ടി​ലാ​ണ് ​കൂ​ടി​യ​ ​വി​ജ​യ​ശ​ത​മാ​നം​-​ 83.​ 63.​ ​കു​റ​വ് ​പ​ത്ത​നം​തി​ട്ട​യി​ൽ​-​ 68.48​ ​ശ​ത​മാ​നം.​ 373​ ​പേ​ർ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ല​സ് ​നേ​ടി.

മു​ഴു​വ​ൻ​ ​മാ​ർ​ക്കും​ ​നേ​ടി​ 71​ ​പേ​ർ​

​​ 77​ ​സ്‌​കൂ​ളു​ക​ൾ​ക്ക് 100​ ​%​ ​​ 33815​ ​പേ​ർ​ക്ക് ​എ​ല്ലാ​ത്തി​നും​ ​എ​ ​പ്ല​സ് മു​ഴു​വ​ൻ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ല​സു​കാ​ർ​ ​കൂ​ടു​ത​ലു​ള്ള​ത് ​മ​ല​പ്പു​റ​ത്താ​ണ് ​-​ 4,897.

പെ​ൺ​കു​ട്ടി​ക​ളി​ൽ​ 1,73,731​ ​പേ​രും​ ​(89.13​ ​ശ​ത​മാ​നം​)​ ആ​ൺ​കു​ട്ടി​ക​ളി​ൽ​ 1,38,​ 274​ ​പേ​രും​ ​(76.13​ ​ശ​ത​മാ​നം​)​ ​ഉ​പ​രി​പ​ഠ​ന​ ​യോ​ഗ്യ​ത​ ​നേ​ടി.​ ​ എ​ട്ട് ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളും​ 25​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളും​ 12​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​കൂ​ളു​ക​ളും​ ​നൂ​റു​ ​ശ​ത​മാ​നം​ ​വി​ജ​യം​ ​നേ​ടി.

വി​ജ​യ​ശ​ത​മാ​നം​ ​ ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​എ​റ​ണാ​കു​ള​ത്ത്-​ 87.55.​ ​ കു​റ​വ് ​പ​ത്ത​നം​തി​ട്ട​യി​ൽ​-​ 76.59​ ​ശ​ത​മാ​നം. റെ​ഗു​ല​ർ​ ​വി​ഭാ​ഗ​ം 2028​ ​സ്‌​കൂ​ളു​ക​ൾ പരീക്ഷ എഴുതിയവ‌ർ 3,76,135​ ​പേ​ർ​ ​​ വി​ജ​യി​ച്ച​വർ 3​ ,12,005​ ​പേ​ർ​