ക്യാമറവില പറയാത്തത് അഴിമതി കാരണം: ചെന്നിത്തല

Friday 26 May 2023 12:00 AM IST

തിരുവനന്തപുരം: എ.ഐ ക്യാമറയുടെ വില എത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് വെളിപ്പെടുത്താനാവില്ലെന്ന കെൽട്രോണിന്റെ മറുപടി അഴിമതി മൂടി വയ്ക്കാനാണെന്ന് രമേശ് ചെന്നിത്തല. വില വെളിപ്പെടുത്തിയാൽ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്? കെൽട്രോൺ ചെയർമാൻ നാരായണമൂർത്തി പറഞ്ഞത് ഒരു ക്യാമറയുടെ വില ഒൻപത് ലക്ഷമെന്നാണ്. ഒരു ലക്ഷം പോലും വിലവരാത്ത ക്യാമറയാണെന്ന് മാലോകർക്കെല്ലാം മനസിലായിട്ടും കെൽട്രോൺ ഇപ്പോഴും കള്ളക്കളി തുടരുന്നു.സ്കൂൾ തുറക്കുന്ന ആഴ്ച തന്നെ വിവാദക്യാമറ ഉപയോഗിച്ച് ചാകര കൊയ്യാനാണ് നീക്കമെങ്കിൽ ശക്തമായി നേരിടും.