'ഒരു എസ്.പിയുടെ രണ്ട് മക്കളും ലഹരിക്ക് അടിമകൾ', തുറന്നുപറഞ്ഞ് കൊച്ചി കമ്മിഷണർ

Friday 26 May 2023 12:00 AM IST

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾ പോലും മയക്കുമരുന്നിന് അടിമകളാണെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ. ഒരു എസ്.പിയുടെ രണ്ട് ആൺമക്കളും മയക്കുമരുന്നിന് അടിമപ്പെട്ട് കുടുംബം തകർന്നതായി അങ്കമാലിയിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട സെമിനാറിൽ അദ്ദേഹം പറഞ്ഞു.

നമ്മുടെ സഹപ്രവർത്തകന്റെ കുട്ടി മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെട്ടു. നമ്മുടെ പൊലീസ് സ്റ്റേഷനകത്ത്, നമ്മൾ ജീവിക്കുന്ന ക്വാർട്ടേഴ്സിനകത്ത് ഇങ്ങനെ സംഭവിക്കുന്നതിനെക്കുറിച്ച് നമ്മൾ കണ്ണുതുറന്ന് പരിശോധിക്കണം.

മയക്കുമരുന്നിനെതിരെ കാര്യക്ഷമമായി മുന്നോട്ടുപോകണം. ദേശീയ ശരാശരിയെക്കാൾ കുറവാണ് കേരളത്തിൽ മയക്കുമരുന്ന് ഉപയോഗം. രാജ്യത്ത് രണ്ടര ശതമാനം ജനങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നെങ്കിൽ കേരളത്തിലത് 1.2 ശതമാനം മാത്രമാണ്. പഞ്ചാബ് പോലുള്ള അതിർത്തി സംസ്ഥാനങ്ങളിൽ 12 ശതമാനം വരെ ആളുകൾ മയക്കുമരുന്നിന് അടിമകളാണ്. ഇത് അതിവേഗത്തിൽ കേരളത്തിൽ വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഉണർന്ന് പ്രവർത്തിക്കണമെന്നും കമ്മിഷണർ പറഞ്ഞു.

യു​വാ​ക്ക​ളെ​ ​വീ​ഴ്ത്താൻ '​ആം​ബി​ൾ​'​ ​ല​ഹ​രി​യും

എം.​എ​സ്.​ ​സ​ജീ​വൻ

​ ​കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ​അ​ടു​ത്ത​കാ​ല​ത്ത്

കൊ​ച്ചി​:​ ​യു​വാ​ക്ക​ളെ​ ​ല​ഹ​രി​ക്ക് ​അ​ടി​മ​ക​ളാ​ക്കു​ന്ന​ ​സി​ന്ത​റ്റി​ക് ​ല​ഹ​രി​യാ​യ​ ​എം.​ഡി.​എം.​എ​യ്ക്കൊ​പ്പം​ ​എ​ൽ.​എ​സ്.​ഡി​ ​സ്റ്റാ​മ്പി​ന്റെ​ ​പു​തു​രൂ​പ​മാ​യ​ ​ആം​ബി​ളും​ ​കേ​ര​ള​ത്തി​ൽ​ ​വ്യാ​പ​ക​മാ​യി​ ​വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ​വി​വ​രം.​ ​കൊ​ച്ചി​യി​ല​ട​ക്കം​ ​ഇ​ത് ​എ​ത്തു​ന്നു​ണ്ട്.​ ​ദ്ര​വ​രൂ​പ​ത്തി​ലു​ള്ള​താ​ണി​ത്.​ ​എ​ൽ.​എ​സ്.​ഡി​ ​സ്റ്റാ​മ്പി​നൊ​പ്പ​മാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഒ​രു​തു​ള്ളി​ ​ആം​ബി​ൾ​ ​എ​ൽ.​എ​സ്.​ഡി​ ​സ്റ്റാ​മ്പി​ന്റെ​ ​പ​ശ​യു​ള്ള​ ​ഭാ​ഗ​ത്ത് ​ഒ​ഴി​ച്ച് ​നാ​വി​ൽ​വ​ച്ചാ​ൽ​ ​ദീ​ർ​ഘ​നേ​രം​ ​ല​ഹ​രി​ ​കി​ട്ടും.​ 0.002​ ​ഗ്രാം​ ​കൈ​വ​ശം​ ​വ​ച്ചാ​ൽ​പോ​ലും​ ​ജാ​മ്യം​ ​കി​ട്ടി​ല്ലെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​ൻ​ ​വ​ലി​യ​ ​വി​ഷ​മ​മാ​ണെ​ന്ന് ​എ​ക്സൈ​സ് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​അ​ടു​ത്ത​കാ​ല​ത്താ​ണ് ​ഇ​ത് ​കേ​ര​ള​ത്തി​ൽ​ ​എ​ത്തി​യ​തെ​ന്നും​ ​എ​ക്സൈ​സ് ​പ​റ​യു​ന്നു.

ഗോ​വ​യി​ലും​ ​ബം​ഗ​ളൂ​രു​വി​ലും​ ​ഡ​ൽ​ഹി​യി​ലും​ ​സി​ക്കി​മി​ലു​മൊ​ക്കെ​ ​കൃ​ത്രി​മ​മാ​യി​ ​നി​ർ​മ്മി​ക്കു​ന്ന​ ​(​കു​ക്കിം​ഗ് ​)​ ​എം.​ഡി.​എം.​എ​ ​കേ​ര​ള​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​സു​ല​ഭ​മാ​ണ്.​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​വ​രാ​ണ് ​ഇ​ത് ​നി​ർ​മ്മി​ക്കു​ന്ന​തി​ൽ​ ​വി​ദ​ഗ്ദ്ധ​ർ.​ ​കു​ക്കിം​ഗ് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​അ​ഞ്ചു​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​ഒ​രു​കി​ലോ​ ​എം.​ഡി.​എം.​എ​ ​ല​ഭി​ക്കും.​ ​കേ​ര​ള​ത്തി​ലെ​ത്തി​യാ​ൽ​ ​ഒ​രു​ ​ഗ്രാ​മി​ന് 4,000​ ​-​ 5,000​ ​രൂ​പ​യാ​ണ് ​വി​ല.

ക​ഞ്ചാ​വി​ന്റെ​ ​ഉ​പ​യോ​ഗ​ത്തി​നും​ ​കു​റ​വി​ല്ല.​ ​പി​ടി​കൂ​ടു​ന്ന​ ​അ​ള​വി​ൽ​ ​ക​ഞ്ചാ​വ് ​ത​ന്നെ​യാ​ണ് ​ഇ​പ്പോ​ഴും​ ​കേ​ര​ള​ത്തി​ൽ​ ​മു​ന്നി​ൽ.​ ​അ​ഞ്ചു​ ​ഗ്രാം​ ​പൊ​തി​ക്ക് ​വി​ല​ 700​ ​-​ 800​ ​രൂ​പ.​ ​സാ​ധാ​ര​ണ​ക്കാ​രും​ ​പ്രാ​യം​ ​ചെ​ന്ന​വ​രു​മാ​ണ് ​പ്ര​ധാ​ന​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ.​ ​ആ​ന്ധ്രാ​ ​ക​ഞ്ചാ​വാ​ണ് ​എ​ത്തു​ന്ന​തി​ൽ​ ​അ​ധി​ക​വും.

കൊ​ച്ചി​യി​ൽ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 2,900​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സു​ക​ളാ​ണ് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.​ ​ഏ​പ്രി​ലി​ൽ​ ​മാ​ത്രം​ 28​ ​കേ​സു​ക​ൾ.​ ​ഇ​വ​യി​ൽ​ ​ബ​ഹു​ഭൂ​രി​പ​ക്ഷ​വും​ ​എം.​ഡി.​എം.​എ​ ​വി​ല്പ​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു.

ത​ഴ​ച്ചു​വ​ള​ർ​ന്ന് ​ല​ഹ​രി​മാ​ഫിയ

ല​ഹ​രി​ക്കെ​തി​രെ​യു​ള്ള​ ​പൊ​ലീ​സി​ന്റെ​യും​ ​എ​ക്സൈ​സി​ന്റെ​യു​മൊ​ക്കെ​ ​പോ​രാ​ട്ട​ത്തെ​പ്പോ​ലും​ ​നി​ഷ്പ്ര​ഭ​മാ​ക്കി​യാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ല​ഹ​രി​മാ​ഫി​യ​ ​ത​ഴ​ച്ചു​വ​ള​രു​ന്ന​ത്.​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മ​ക്ക​ൾ​ ​പോ​ലും​ ​ല​ഹ​രി​ക്ക് ​അ​ടി​മ​ക​ളാ​ണെ​ന്ന​ ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ഇ​തി​ന്റെ​ ​ആ​ഴം​ ​വ്യ​ക്ത​മാ​ക്കു​ന്നു.

സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മു​ത​ൽ​ ​പ്ര​ശ​സ്ത​ ​സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ​ ​വ​രെ​ ​മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലു​ണ്ട്.​ ​ഒ​രി​ക്ക​ൽ​ ​ല​ഹ​രി​മാ​ഫി​യ​യു​ടെ​ ​വ​ല​യി​ൽ​ ​വീ​ണാ​ൽ​ ​അ​തി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റു​ക​ ​പ്ര​യാ​സം.​ ​പി​ന്നീ​ട് ​അ​വ​രെ​ ​കാ​രി​യ​ർ​മാ​രാ​യും​ ​മാ​ഫി​യ​ ​ഉ​പ​യോ​ഗി​ക്കു​ന്നു.