കെ.വി.തോമസിന് 1 ലക്ഷം ഒാണറേറിയം: ധൂർത്തെന്ന് വി.മുരളീധരൻ

Friday 26 May 2023 12:00 AM IST

തിരുവനന്തപുരം: ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന് ലക്ഷംരൂപ ഒാണറേറിയം നൽകാനുള്ള സർക്കാർ തീരുമാനം ധൂർത്താണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.

കേന്ദ്രസർക്കാരിനോട് സംസ്ഥാനത്തിന്റെ ആവശ്യം കത്തിടപാടുകളിലൂടെ ബോധ്യപ്പെടുത്താൻ അനവധി ഐ.എ.എസ് ഉദ്യോഗസ്ഥരുണ്ട്. അവരെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.

വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാൻ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുകയാണ് സർക്കാർ. തിരുവന്തപുരത്ത് തീപിടുത്തം അണക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരൻ മരിച്ച സംഭവത്തിലും അനാസ്ഥ പുറത്തുവന്നു. കെട്ടിടത്തിന് ഫയർഫോഴ്സ് അനുമതി ഉണ്ടായിരുന്നില്ലെന്ന് മേധാവി തന്നെ പറഞ്ഞു. ആദ്യ തീപിടുത്തം തീവെട്ടിക്കൊള്ളയുടെ രേഖകൾ നശിപ്പിക്കാനായിരുന്നു എന്ന ആരോപണം ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെ​ങ്കോ​ൽ​ ​ധ​ർ​മ്മ​ത്തി​ന്റെ
പ്ര​തീ​കം​:​ ​വി.​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ചെ​ങ്കോ​ൽ​ ​അ​ധി​കാ​ര​ത്തി​ന്റേ​ത​ല്ല,​ ​ധ​ർ​മ്മ​ത്തി​ന്റെ​യും​ ​നീ​തി​യു​ടെ​യും​ ​പ്ര​തീ​ക​മാ​ണെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ.​ ​കേ​ര​ള​ ​ത​ണ്ടാ​ൻ​ ​സ​ർ​വീ​സ് ​സൊ​സൈ​റ്റി​യു​ടെ​ ​ആ​സ്ഥാ​ന​ ​മ​ന്ദി​രോ​ദ്ഘാ​ട​നം​ ​അ​മ്പ​ല​ത്ത​റ​യി​ൽ​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
കേ​ന്ദ്രം​ ​ശ്ര​മി​ക്കു​ന്ന​ത് ​ഭാ​ര​തീ​യ​ ​സം​സ്ക്കാ​രം​ ​തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ്.​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ 75​-ാം​ ​വാ​ർ​ഷി​ക​ത്തി​ൽ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സ​മ്മാ​ന​മാ​ണ് ​പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​രം.​ ​മ​ന്ദി​ര​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​പ്ര​തി​പ​ക്ഷം​ ​സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​സു​താ​ര്യ​മാ​യ​ ​ഭ​ര​ണം​ ​ഉ​റ​പ്പാ​ക്കു​മെ​ന്ന​ ​വാ​ക്കാ​ണ് ​സെ​ൻ​ട്ര​ൽ​ ​വി​സ്ത​യി​ലെ​ ​ചെ​ങ്കോ​ൽ​ ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
അ​മ​ർ​ ​ജ​വാ​ൻ​ ​ജ്യോ​തി​യി​ലെ​ ​ജ്വാ​ല​ ​ദേ​ശീ​യ​ ​യു​ദ്ധ​ ​സ്മാ​ര​ക​ത്തി​ൽ​ ​ല​യി​പ്പി​ച്ച​തി​ലൂ​ടെ​ ​കൊ​ളോ​ണി​യ​ൽ​ ​ഭൂ​ത​കാ​ല​ത്തി​ന്റെ​ ​ഓ​ർ​മ്മ​ക​ളാ​ണ് ​മാ​യ്ച്ചു​ ​ക​ള​ഞ്ഞ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
സൊ​സൈ​​​റ്റി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എം.​വി​ൻ​സെ​ന്റ് ​എം.​എ​ൽ.​എ,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​പാ​ച്ച​ല്ലൂ​ർ​ ​എ.​ ​ശ്രീ​നി​വാ​സ​ൻ,​ ​സു​രേ​ന്ദ്ര​ ​ബാ​ബു,​ ​ട്ര​ഷ​റ​ർ​ ​പു​രു​ഷോ​ത്ത​മ​ൻ,​ ​ഓ​ർ​ഗ​നൈ​സിം​ഗ് ​സെ​ക്ര​ട്ട​റി​ ​കെ.​ ​വി​ജ​യ​കു​മാ​ർ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ബി.​ ​വി​ജ​യ​ൻ,​ ​സെ​ക്ര​ട്ട​റി​ ​രാ​മ​പു​രം​ ​ബി​ജു,​ ​റി​ട്ട​ ​എ.​ഡി.​എം​ ​കെ.​ ​രാ​മ​ച​ന്ദ്ര​ൻ,​ ​വി.​ബാ​ബു,​ ​എ​സ്.​ ​ശ്രീ​കു​മാ​ർ,​ ​ഡോ.​ഷീ​ബാ​ ​റാ​ണി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Advertisement
Advertisement