റെയിൽവേ പാതയുടെനിലമ്പൂർ ട്രാക്ക് നവീകരണത്തിന് പുതിയ റെയിലുമായി 'മെറ്റീരിയൽ സ്‌പെഷ്യൽ' വണ്ടി
Friday 26 May 2023 1:21 AM IST
നിലമ്പൂർ: റെയിൽവേ പാതയുടെ നിലമ്പൂർ ട്രാക്ക് നവീകരണത്തിന് പുതിയ റെയിലുമായി 'മെറ്റീരിയൽ സ്‌പെഷ്യൽ' വണ്ടി. ഇപ്പോൾ അങ്ങാടിപ്പുറത്തിനും നിലമ്പൂരിനും ഇടയിൽ നടക്കുന്ന പാത നവീകരണം ഭാരമേറിയ ഏറ്റവും പുതിയ
60 കിലോഗ്രാം റെയിലുകൾ ഉപയോഗിച്ച് പൂർത്തിയാക്കുമ്പോൾ പാതയിലെ വേഗത വർദ്ധിക്കും. പാതയിലെ നിലവിലുള്ള 75 കിലോമീറ്റർ വേഗത പടിപടിയായി 100 അല്ലെങ്കിൽ 110 കിലോമീറ്റർ വേഗത ആയി വർദ്ധിപ്പിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് നവീകരണത്തിനുള്ള റെയിലുമായി മെറ്റീരിയൽ സ്‌പെഷ്യൽ വണ്ടി നിലമ്പൂരിലെത്തിയത്.