പണമില്ലെങ്കിലും പഠനം തുടരാം

Saturday 27 May 2023 12:18 AM IST

തൃക്കാക്കര: ജില്ല സമ്പൂർണ തുല്യത നേടുക എന്ന ലക്ഷ്യത്തോടെ പത്താംതരം ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പത്ത്, ഹയർ സെക്കൻഡറി തുല്യതാപഠിതാക്കൾക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നത്. 15 ലക്ഷം രൂപയാണ് ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 30നകം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. പഠിതാവിന്റെ അപേക്ഷാഫോറം, പഠിതാവിന്റെ യോഗ്യത സർട്ടിഫിക്കറ്റ് അടക്കം കളക്ടറേറ്റിലുള്ള ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ എത്തിക്കണം. ഫോൺ: 0484 2426596,7558941039,+91 94473 06828,9496229476.

Advertisement
Advertisement