ബസലിക്ക തുറക്കാൻ പ്രാർത്ഥനായജ്ഞം

Saturday 27 May 2023 12:42 AM IST

കൊച്ചി: ആറുമാസമായി പൂട്ടിയിക്കി‌ടക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അൽമായ മുന്നേറ്റം, ബസലിക്ക കൂട്ടായ്‌മ എന്നിവയുടെ ആഭിമുഖ്യത്തിൽ ദേവാലയത്തിന് മുന്നിൽ റാലിയും പ്രാർത്ഥന യജ്ഞവും സംഘടിപ്പിച്ചു.

പ്രാർത്ഥനയ്ക്ക് ശേഷം വിശ്വാസികൾ ആൻഡ്രൂസ് താഴത്തിന്റെ രാജിയും ബസിലിക്ക തുറന്നു നൽകണമെന്നും ആവശ്യപ്പെട്ട് പ്രകടനം നടത്തി.

ഫാ. രാജൻ പുന്നക്കൽ മുഖ്യപ്രഭാഷണം നടത്തി, അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ, അൽമായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിൻ, ബസിലിക്ക കൂട്ടായ്മ കൺവീനർ തങ്കച്ചൻ പേരയിൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement