കൈക്കൂലി കേസ്: സുരേഷ്കുമാറിനെ കസ്റ്റഡിയിൽ വിട്ടു

Saturday 27 May 2023 12:00 AM IST

പാലക്കാട്: പാലക്കയം കൈക്കൂലി കേസിലെ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു. തൃശൂർ വിജിലൻസ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യംചെയ്യൽ അനിവാര്യമാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. 1.06 കോടി ആസ്തിയുണ്ട് സുരേഷ് കുമാറിന്. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം കൈക്കൂലി വന്ന വഴികളാണ് പ്രധാനമായും പരിശോധിക്കുന്നത്. എന്തുകൊണ്ട് ഇത്രയധികം തുക കൈവശം സൂക്ഷിച്ചു. കൈക്കൂലി തുക മറ്റാരെങ്കിലുമായി പങ്കുവയ്ക്കാറുണ്ടോ? കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ? ഇയാൾ മറ്റാരുടെയെങ്കിലും ബിനാമിയാണോ എന്നതടക്കം അന്വേഷിക്കും. കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

മഹാപ്രളയത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിരുന്നു. പാലക്കയം വില്ലേജ് ഓഫീസ് പരിധിയിലെ വട്ടപ്പാറ, അച്ചിലട്ടി, കുണ്ടപ്പൊട്ടി ഭാഗങ്ങളിലായി ആകെ 46 പേർക്കാണ് സഹായം ലഭിച്ചത്. വിവിധ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്താനെത്തിയവരിൽ നിന്ന് 5000 മുതൽ അരലക്ഷം രൂപവരെ സുരേഷ് കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

കൈ​ക്കൂ​ലി​ ​കേ​സ്:​ ​വ​കു​പ്പു​ത​ല​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​മാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ല​ക്കാ​ട് ​പാ​ല​ക്ക​യം​ ​വി​ല്ലേ​ജ് ​ഓ​ഫി​സി​ലെ​ ​ഫീ​ൽ​ഡ് ​അ​സി​സ്റ്റ​ന്റ് ​കൈ​ക്കൂ​ലി​ ​കേ​സി​ൽ​പെ​ട്ട​ ​സം​ഭ​വ​ത്തി​ൽ​ ​വ​കു​പ്പു​ത​ല​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​റ​വ​ന്യു​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​രൂ​പീ​ക​രി​ച്ചു.​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​റ​വ​ന്യു​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​കെ.​ ​ബി​ജു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​ത്തി​ൽ​ ​സെ​ക്ഷ​ൻ​ ​ഓ​ഫി​സ​ർ,​ ​സീ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റു​മാ​ർ,​ ​റ​വ​ന്യു​ ​വ​കു​പ്പി​ലെ​ ​സീ​നി​യ​ർ​ ​സൂ​പ്ര​ണ്ട്,​ ​ജൂ​നി​യ​ർ​ ​സൂ​പ്ര​ണ്ട് ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ടു​ന്നു. ഒ​രാ​ഴ്ച​യ്ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നാ​ണ് ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​