പത്താംക്ലാസിൽ മികച്ച വിജയം നേടിയവരെ സൈലം അനുമോദിക്കുന്നു

Saturday 27 May 2023 3:08 AM IST

കോഴിക്കോട്: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ തരംഗം സൃഷ്ടിച്ചു മുന്നേറുന്ന സൈലത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും വലിയ അവാർഡ് സെറിമണി ഒരുക്കുന്നു. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസും സി.ബി.എസ്.ഇ പത്താം ക്ലാസിൽ ഫുൾ എ വണ്ണും നേടിയ എല്ലാ വിദ്യാർഥികളെയും അനുമോദിക്കുന്ന ചടങ്ങാണ് സൈലം എക്‌സലൻസ് അവാർഡ് 2023 എന്ന പേരിൽ ഒരുങ്ങുന്നത്. അവാർഡ് ശില്പം, മെഡൽ, പ്രശസ്തി പത്രം, ഫെലോഷിപ്പ്, വൗച്ചറുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്ക് സമ്മാനിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികവിൽ നിന്ന് മികവിലേക്ക് ഉയരുന്ന സൈലത്തിന്റെ വളർച്ചയിൽ കുട്ടികളുടെ പങ്ക് വിസ്മരിക്കപ്പെടാനാവാത്ത ഒന്നാണ് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു അനുമോദന ചടങ്ങിലേക്ക് നയിച്ചതെന്ന് സൈലം മാനേജ്‌മെന്റ് അറിയിച്ചു. അർഹരായ വിദ്യാർഥികൾ www.xylemlearning.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

Advertisement
Advertisement