ദുരിതാശ്വാസ നിധി കേസ് മൂന്നംഗബെഞ്ചിന് വിട്ടതിനെതിരെ ഹർജി

Saturday 27 May 2023 12:28 AM IST

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന ഹർജി ലോകായുക്ത വിശദമായി വാദം കേട്ടശേഷം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടതിനെതിരെ പരാതിക്കാരൻ തിരുവനന്തപുരം നേമം സ്വദേശി ശശികുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർക്ക് സാമ്പത്തിക സഹായം നൽകിയത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെ ഹർജിക്കാരൻ ലോകായുക്തയെ സമീപിച്ചത്.

ഹർജിയിൽ വിശദമായി വാദം കേട്ട് ലോകായുക്ത 2022 മാർച്ചു 18 നു കേസ് വിധി പറയാൻ മാറ്റി. പരാതി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോയെന്ന വിഷയം ഒരിക്കൽ മൂന്നംഗ ബെഞ്ച് പരിഗണിച്ചു തീരുമാനമെടുത്തതാണ്. അതേവിഷയം വീണ്ടും മൂന്നംഗ ബെഞ്ചിനു വിടുന്നത് നിയമപരമല്ലെന്നാണ് ഹർജിക്കാരന്റെ വാദം.

Advertisement
Advertisement