പ്ളസ്ടു: മാർക്ക് ലിസ്റ്റ് തിരുത്തി നൽകും
Saturday 27 May 2023 12:29 AM IST
തിരുവനന്തപുരം: പ്ലസ് വണിലെ പുനർ മൂല്യനിർണയത്തിൽ കിട്ടിയ മാർക്കുകൾ പ്ലസ്ടുവിന്റെ അന്തിമ ഫലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന പരാതിയെ തുടർന്ന് മാർക്ക് ലിസ്റ്റ് തിരുത്തി നൽകും. 600ഓളം കുട്ടികൾക്ക് പുനർമൂല്യ നിർണയത്തിന്റെ മാർക്കുകൾ ഉൾപ്പെടുത്തിയില്ലെന്ന പരാതിയുണ്ടായിരുന്നു. ഈ മാർക്ക് കൂടി ഉൾപ്പെടുത്തുന്നതോടെ ഗ്രേഡിലും ഫുൾ മാർക്ക് ലഭിച്ചവരുടെ എണ്ണത്തിലുമൊക്കെ വ്യത്യാസം വന്നേക്കാം.