നെല്ല് സംഭരണ കുടിശ്ശിക: സപ്ളൈകോയുടെ വീഴ്ചയെന്ന് കേരളബാങ്ക്

Saturday 27 May 2023 12:22 AM IST

തിരുവനന്തപുരം: കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് പണം നൽകാത്തത് സപ്ലൈകോയുടെ വീഴ്ച മൂലമാണെന്ന് കേരളബാങ്ക്. പണം നൽകേണ്ട കർഷകരുടെ പട്ടിക നൽകുന്നതിലും മുൻവായ്പ തിരിച്ചടയ്ക്കുന്നതിലും സപ്ലൈകോ ഗുരുതര വീഴ്ചവരുത്തിയെന്ന് കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ 200 കോടിരൂപയാണ് സർക്കാർ ആവശ്യപ്രകാരം കേരള ബാങ്ക് അനുവദിച്ചത്. അതിൽ 5.53 കോടി ഇനിയും ബാക്കിയുണ്ട്. എന്നാൽ, കർഷകരുടെ വിലാസമോ ഫോൺ നമ്പറോ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സപ്ലൈകോ കേരളബാങ്കിന് നൽകിയില്ല. വിതരണംചെയ്യാനുള്ള ബാക്കി തുക ഇനി ബാങ്ക് വഴി നൽകേണ്ടെന്നും 25നുശേഷം സപ്ലൈകോ നേരിട്ട് നൽകുമെന്നുമാണ് ഇപ്പോൾ അവർ അറിയിച്ചിട്ടുള്ളതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Advertisement
Advertisement