കേരള സർവകലാശാല പരീക്ഷാഫലം
തിരുവനന്തപുരം: ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ (റഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 - 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2017 അഡ്മിഷൻ), ഏപ്രിൽ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എസ്സി ബയോടെക്നോളജി മൾട്ടിമേജർ, ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ എം.എ.ഹിസ്റ്ററി പ്രീവിയസ് ആൻഡ് ഫൈനൽ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂൺ 2 വരെ ഓഫ്ലൈനായി അപേക്ഷിക്കാം.
ബി.ടെക് എൻ.ആർ.ഐ ക്വാട്ട പ്രവേശനം
തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ മൂന്നാറിലെ കോളേജ് ഒഫ് എൻജിനിയറിംഗിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ ബി.ടെക് കോഴ്സുകളിൽ എൻ.ആർ.ഐ ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം. കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 45% മാർക്കോടെ പ്ലസ്-ടു പാസായവർക്ക് www.cemunnar.ac.in വെബ്സൈറ്റിൽ ജൂൺ 15 വരെ അപേക്ഷിക്കാം. എൻട്രൻസ് യോഗ്യത ആവശ്യമില്ല. ഫോൺ- 04865 232989/8547413717