കേരളകൗമുദി ഫ്ലാഷ് മുൻ ബ്യൂറോ ചീഫ് പി ഹരിഹരൻ നിര്യാതനായി
Sunday 28 May 2023 2:56 PM IST
തിരുവനന്തപുരം: കേരളകൗമുദി ഫ്ലാഷ് മുൻ ബ്യൂറോ ചീഫും അഭിഭാഷകനുമായ പേരൂർക്കട ദർശൻ നഗർ - 161 ജിഷി ഹട്ടിൽ പി. ഹരിഹരൻ (65) നിര്യാതനായി. വിരമിച്ച ശേഷം വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു.ഭാര്യ: ഉഷാകുമാരി. മക്കൾ: ജിജുമോൻ, ഷിജുമോൻ. മരുമക്കൾ: ലതിക, സംഗീത.