ഇത് ചരിത്ര നേട്ടം: മലേഷ്യ മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കി പ്രണോയി, തോൽപ്പിച്ചത് ചൈനീസ് താരത്തെ

Sunday 28 May 2023 5:45 PM IST

ക്വാലാലംപൂർ: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്റണ്‍ കിരീടം നേടി മലയാളിയായ എച്ച് എസ് പ്രണോയി. ഫൈനലില്‍ ചൈനീസ് താരത്തെ 21-19, 13- 21, 21-18 എന്നീ സ്കോറില്‍ പരാജയപ്പെടുത്തിയാണ് പ്രണോയി കിരീടനേട്ടം സ്വന്തമാക്കിയത്. ഇതോടെ മലേഷ്യ മാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ‍ും പ്രണോയി സ്വന്തമാക്കി. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്.

Advertisement
Advertisement