യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു
Monday 29 May 2023 12:44 AM IST
നാദാപുരം: എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെ. പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ശ്യാംകുമാർ ആവശ്യപ്പെട്ടു. നാദാപുരം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ലാ പ്രസിഡന്റ് ഇ.പ്രകാശൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സബ് ജില്ലയിലെ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ഏഴ് അദ്ധ്യാപകർക്കുള്ള ഉപഹാരം സംസ്ഥാന കൗൺസിലർ പി. രഞ്ജിത്ത് കുമാർ നൽകി. സി.പി. അഖിൽ, പി.പി. രാജേഷ്, കെ. ഹാരിസ് ,വി. സജീവൻ, കെ. സുമിത, കെ. മാധവൻ , കെ. പി . മൊയ്തു ,ബി. സന്ദീപ് എന്നിവർ പ്രസംഗിച്ചു.