കെ.എസ്.യു ഭാരവാഹികൾ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിൽ തല്ലി

Monday 29 May 2023 12:00 AM IST

തിരുവനന്തപുരം : കെ.പി.സി.സി ഓഫിസിൽ ഇന്നലെ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോ​ഗത്തിൽ കെ.എസ്.യു ഭാരവാഹികൾ ചേരി തിരിഞ്ഞ് തമ്മിൽ തല്ലി. എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. പ്രായപരിധി പിന്നിട്ടവരും വിവാഹം കഴിഞ്ഞവരുമായ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി.

വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലുള്ളത്. ഇതിൽ കുറച്ച് പേർ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവൻ പേരെയും പുറത്താക്കാത്തതെന്തെന്ന ചോദ്യമാണ് എ ​ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളിൽ ചിലർ എക്സിക്യൂട്ടിവ് യോ​ഗത്തിൽ ഉന്നയിച്ചത്. എന്നാൽ , ഇക്കാര്യത്തിൽ എൻ.എസ്.യു.ഐ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മറുപടി നൽകി.

ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞ് എ ​ഗ്രൂപ്പുകാരനായ ആലപ്പുഴയിൽ നിന്നുള്ള നേതാവ് സംസാരിച്ചപ്പോൾ തൃശൂരിൽ നിന്നുള്ള കെ.സി.വേണുഗോപാൽ പക്ഷക്കാരനായ ഭാരവാഹിയും മലപ്പുറത്തുനിന്നുള്ള സുധാകരൻ പക്ഷക്കാരനും പ്രകോപിതരായി . ഇതോടെ ചേരി തിരിഞ്ഞ് അടി ആരംഭിച്ചു. പിന്നാലെ ഇവരെല്ലാം പുറത്തേക്ക് വന്നു. കെ.പി.സി.സി നേതാക്കൾ ഭാരവാഹികളെ അനുനയിപ്പിക്കാൻ

ശ്രമിച്ചെങ്കിലും ഫലപ്പെട്ടില്ല. ഒച്ചപ്പാടും ആക്രോശവും നീണ്ടുനിന്നതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവർ വരെ ഓടിക്കൂടി.. എ.ഐ ​ഗ്രൂപ്പുകൾ ഒരു ഭാ​ഗത്തും കെ.സി.വേണു​ഗോപാൽ, കെ.സുധാകരൻ, വി.ഡി.സതീശൻ പക്ഷങ്ങൾ മറുഭാ​ഗത്തും ചേരി തിരിഞ്ഞാണ് അടിച്ചത്.കെ.എസ്.യു പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ ത‍ർക്കങ്ങൾ സംഘടനയ്ക്കകത്തുണ്ട്.

വാ​ർ​ത്ത​ക​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​തം: കെ.​എ​സ്.​യു

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ക്കി​ടെ​ ​നേ​താ​ക്ക​ൾ​ ​ത​മ്മി​ൽ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​യെ​ന്ന​ ​വാ​ർ​ത്ത​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​ത​മാ​ണെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ലോ​ഷ്യ​സ് ​സേ​വ്യ​ർ​ ​പ​റ​ഞ്ഞു.​ ​കെ.​പി.​സി.​സി​ ​ആ​സ്ഥാ​ന​ത്ത് ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​സം​ഘ​ട​നാ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളെ​ ​കു​റി​ച്ചും​ ​തു​ട​ർ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​കു​റി​ച്ചു​മു​ള്ള​ ​ആ​രോ​ഗ്യ​പ​ര​മാ​യ​ ​ച​ർ​ച്ച​ക​ളാ​ണു​ണ്ടാ​യ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.