നിയമസഭയിൽ ഓവർടൈം അലവൻസ് അനുവദിച്ചു

Sunday 28 May 2023 11:09 PM IST

തിരുവനന്തപുരം: നിയമസഭയിലെയും എം.എൽ.എ ഹോസ്റ്റിലിലെയും ജീവനക്കാർക്ക് ഓവർടൈം അലവൻസായി 50.77 ലക്ഷം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. നിയമസഭാ സമ്മേളന കാലത്ത് ചെയ്ത അധിക ജോലിയുമായി ബന്ധപ്പെട്ടാണ് ശമ്പളത്തിന് പുറമെയുള്ള ഓവർടൈം അലവൻസ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം കിടപ്പ് രോഗികൾ അടക്കമുള്ളവരുടെ ക്ഷേമപെൻഷൻ കുടിശികയാണ്. സർക്കാർ ജീവനക്കാർക്ക് അഞ്ച് ഗഡുക്കളിലായി 15 ശതമാനം ഡി.എ കുടിശികയുണ്ട്. ഇതിനിടെയാണ് ഓവർടൈം അലവൻസ് വിതരണം.