നാടൻപാട്ട് കളരി

Monday 29 May 2023 12:21 AM IST

പെരുമ്പാവൂർ: ഒക്കൽ കർത്തവ്യ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ അവധിക്കാല നാടൻപാട്ട് കളരി ഗവ.എൽ.പി.സ്‌കൂൾ ഹെഡ്മാസ്റ്റർ ടി.ബി. ജയൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.കെ. അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. വി.പി. സുരേഷ്, ദീപാ പ്രകാശ്, കെ. മാധവൻ നായർ, കെ.എ. പൊന്നപ്പൻ, വി.കെ. ജോസഫ് , ശാന്താ ശിവരാമൻ, അഞ്ജിത, ജി.ഉണ്ണിക്കൃഷ്ണൻ, ചേലാമറ്റം കൃഷ്ണൻ നായർ, പ്രവിതാ കൃഷ്ണൻ, ദേവപ്രിയ, സായ് കൃഷ്ണ , ജോതികാ പ്രകാശ് എന്നിവർ സംസാരിച്ചു. നാടൻപാട്ട് കലാകാരൻ ഹരിശ്രീ സുരേഷ് ക്ലാസ് നയിച്ചു.

Advertisement
Advertisement