എവിടെ കൊണ്ടുവിട്ടാലും അരിക്കൊമ്പൻ തിരിച്ചുവരും, ഇനിയുള്ള ഏക പോംവഴി ഇതുമാത്രം, വ്യക്തമാക്കി ഗണേഷ് കുമാർ
പത്തനാപുരം: എവിടെക്കൊണ്ടു പോയി പാർപ്പിച്ചാലും അരിക്കൊമ്പൻ തിരിച്ചുവരുമെന്നും നാട്ടിലെ ആളുകളെ അതിന് ഭയമില്ലെന്നും കെ.ബി, ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു. അരിക്കൊമ്പനെ കുങ്കിയാനയാക്കാതെ വേറെ മാർഗമില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
ആനത്താരയിൽ ആളുകൾ താമസിക്കുന്നു എന്നൊക്കെ പറയുന്നത് പാവപ്പെട്ട കർഷകരെ ദ്രോഹിക്കുന്ന പ്രസ്താവനയാണ്. അങ്ങനെയാണെങ്കിൽ കമ്പത്ത് തമാസിക്കുന്ന ആളുകളൊക്കെ ആനത്താരയിൽ താമസിക്കുന്നവരാണോ, ആനയ്ക്ക് ഇഷ്ടമുള്ള ഭക്ഷണത്തിന്റെ മണം പിടിച്ചുകഴിഞ്ഞാൽ അത് തേടിവരും. ഈ ആനയ്ക്ക് മനുഷ്യന്റെയും അരിയുടെയും മണം അറിയാം. ആദ്യം തേയിസതോട്ടത്തിലിറങ്ങി, പിന്നെ അരി അന്വേഷിച്ചു വന്നു. ഇപ്പോൾ നാട്ടിലും ഇറങ്ങി. അതിന് നാട്ടിലെ ആളുകളെ ഭയമില്ല, തമിഴ്‌നാട് അതിനെ പിടിക്കുകയല്ലാതെ വേറെ മാർഗമില്ല, ഇതിനെ എവിടെക്കൊണ്ടു വിട്ടാലും പുറത്തുവന്നുകൊണ്ടിരിക്കും, എത്രയും വേഗം മെരുക്കി കുങ്കി ആനയാക്കുക മാത്രമാണ് ഇനിയുള്ള ഏകപോംവഴിയെന്ന് ഗണേഷ് കുമാർ പറഞ്ഞു.
. തമിഴ്‌നാട്ടിൽ കപട ആനപ്രേമികളില്ല, ഇവിടെ എല്ലാം പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണ്, ഈ വിഷയത്തിൽ സർക്കാരിനെ കുറ്റം പറയാനാകില്ലെന്നും അവരുടെ തിരുമാനം ഇതായിരുന്നില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. .