പരവർ സർവീസ് സൊസൈറ്റി പ്രതിനിധി സമ്മേളനം

Sunday 28 May 2023 11:29 PM IST

കഴക്കൂട്ടം: കേരള പരവർ സർവീസ് സൊസൈറ്റിയുടെ (കെ.പി.എസ്.എസ്) 43-ാം സംസ്ഥാന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഭിമന്യു, അണ്ടൂർക്കോണം ഗ്രാമപ‌ഞ്ചായത്തംഗം സണ്ണികുമാർ, രവീന്ദ്രൻ മുട്ടത്തറ, ആർ. സുകുമാരൻ, എൻ. ശശിധരൻ വേളി പ്രമോദ്, മുരളീധരൻ കരിച്ചാറ എന്നിവർ പങ്കെടുത്തു.