നിർമ്മാണ തൊഴിലാളി യൂണിയൻ സെമിനാർ
Monday 29 May 2023 12:55 AM IST
റാന്നി : നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ സെമിനാർ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.വിവേക് ജേക്കബ് ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് എൻ.സജി കുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രടറി എസ്.ഹരിദാസ്, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം പി.ആർ.പ്രസാദ്, നിസാം കുട്ടി, പി.ബി.സതീഷ് കുമാർ , സംഘേഷ് , എം.ജെ.രവി എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ബിനിൽ കുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.