ഇടയം ശാഖയിൽ ലഹരിബോധവത്കര ക്ലാസ്

Monday 29 May 2023 12:30 AM IST
എസ്.എൻ.ഡി.പി യോഗം ഇടയം ശാഖയിൽ ലഹരി ബോധവത്കരണം പഠനോപകരണ വിതരണം എന്നിവയോടനുബന്ധിച്ച് നടന്ന യോഗം യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. അഞ്ചൽ എസ്.ഐ പ്രതീഷ് കുമാർ, ശാഖാ പ്രസിഡന്റ് അനിലാൽ, സെക്രട്ടറി പി.ആർ. മുരളീധരൻ തുടങ്ങിയവർ സമീപം

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ഇടയം 530-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ലഹരി ബോധവത്കരണ ക്ലാസും പഠനോപകരണ വിതരണവും നടന്നു. ഇടയം ശ്രീനാരായണ ഹാളിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് അനിലാൽ അദ്ധ്യക്ഷനായി. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ യോഗം ഉദ്ഘാടനം ചെയ്തു. അഞ്ചൽ പൊലീസ് സബ് ഇൻസ്പെക്ടർ പ്രതീഷ് കുമാർ ലഹരി ബോധവത്കര ക്ലാസെടുക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഗംഗാധരൻ,പാർത്ഥൻ, രമേശൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ശാഖാ സെക്രട്ടറി പി.ആർ. മുരളീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ധനുരാജ് നന്ദിയും പറഞ്ഞു.