വേമ്പനാട്ട് കായലിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് മുങ്ങി

Monday 29 May 2023 5:14 PM IST

ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം നടന്നത്. 'റിലാക്‌സ് കേരള' എന്ന ബോട്ടാണ് മുങ്ങിയത്. അപകടസമയത്ത് മൂന്ന് യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ബോട്ടുകളിലെത്തിയവർ യാത്രക്കാരെ രക്ഷിക്കുകയായിരുന്നു.

കായലിൽ സ്ഥാപിച്ചിരുന്ന ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകരുകയായിരുന്നു തുടർന്ന് ഇതിലൂടെ വെള്ളം അകത്ത് കയറിയതാണ് ബോട്ട് മുങ്ങാൻ കാരണമായത് എന്നാണ് വിവരം. ചാണ്ടി ഫിലിപ്പ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. അനസ് എന്ന മറ്റൊരു വ്യക്തി ഈ ബോട്ട് ലീസിനെടുത്ത് ഉപയോഗിക്കുകയായിരുന്നു. നിയമസാധുതയുള്ള ഒരു രേഖയും ബോട്ടിലുണ്ടായിരുന്നില്ല. ബോട്ടിന്റെ രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ ശേഷം പുതിക്കിയിട്ടില്ലായിരുന്നു.