ട്രാൻ. ബസ് കൺസഷൻ ഇനി ഓൺലൈനായി

Tuesday 30 May 2023 12:56 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ കൺസഷൻ ടിക്കറ്റ് ലഭിക്കാൻ വിദ്യാർത്ഥികൾക്ക് ഇനി ഡിപ്പോകളിൽ പോയി ക്യൂ നിൽക്കേണ്ട. ഓൺലൈനായി അപേക്ഷ നൽകി നിശ്ചിത ഫീസ് ഒടുക്കിയാൽ, എന്ന് കൺസഷൻ കിട്ടുമെന്ന മറുപടിയെത്തും. ആ ദിവസം പറയുന്നസമയത്ത് ഡിപ്പോയിൽ പോയാൽ കൺസഷൻ ടിക്കറ്റ് ലഭിക്കും.

ഇതിനുള്ള സോഫ്ട്‌‌വെയർ കെ.എസ്.ആർ.ടി.സി ഐ.ടി വിഭാഗം തയ്യാറക്കി. ബന്ധപ്പെട്ട ജീവനക്കാർക്കുള്ള പരിശീലനം 26 മുതൽ ആരംഭിച്ചു. അടുത്ത മാസം ആദ്യത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. സ്കൂൾ/ കോളേജ് രേഖകൾക്കു പുറമെ ആധാർ കാർഡ്, റേഷൻ കാ‌ർഡ് കോപ്പികൾ കൂടി അപേക്ഷയ്ക്കൊപ്പം അയയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കാം.

ഡിപ്പോയിലെ ജീവനക്കാർക്ക് യൂസർനെയിമും പാസ്‌വേഡും നൽകി സൈറ്റിൽ പ്രവേശിച്ച് അപേക്ഷകൾ പരിശോധിക്കാനാകും. അപേക്ഷിച്ച വിദ്യാർത്ഥിക്ക് തന്റെ അപേക്ഷ പരിശോധിച്ചോ, സ്വീകരിച്ചോ, നിരസിച്ചോ, കാർഡ് പ്രിന്റ് ചെയ്യുകയാണോ, റെഡിയായോ എന്ന് ഓൺലൈനിലൂടെ മനസിലാക്കാം. കൺസഷൻ സംബന്ധിച്ച

കെ.എസ്.ആർ.ടി.സിയുടെ പുതിയ നി‌ർദ്ദേങ്ങൾ ഈ അദ്ധ്യയന വർഷം മുതലാണ് നടപ്പിലാകുന്നത്. നിലവിലുള്ള ചില സൗജന്യങ്ങൾ എടുത്തു കളയും.

കൺസഷൻ:

 നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യം. കോളേജ് വിദ്യാ‌ർത്ഥികൾക്ക് കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ആയി കുറച്ചിട്ടുണ്ട്.

സർക്കാർ, അർദ്ധസർക്കാർ സ്കൂളുകളിലെയും, സ്പെഷ്യൽ സ്ളുകൂകളിലെയും, സ്പെഷ്യലി ഏബിൾഡ്, തൊഴിൽ വൈദഗ്ദ്ധ്യം നൽകുന്ന കേന്ദ്രങ്ങളിലെയും

വിദ്യാർത്ഥികൾക്ക് നിലവിലെ രീതിയിൽ തുടരും

 സർക്കാർ- അർദ്ധ സർക്കാർ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിലെ ഇൻകംടാക്സ്, ഐ.ടി.സി എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾ ഒഴികെയുള്ള വിദ്യാർത്ഥികൾക്ക്

സ്വാശ്രയ കോളേജുകളിലേയും സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലേയും ബി.പി.എൽ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ.

സ്വാശ്രയ കോളേജുകൾ, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗ്‌നൈസ്ഡ് സ്കൂളുകൾ എന്നിവയിൽ യഥാർത്ഥ ടിക്കറ്റ് നിരക്കിന്റെ 35 ശതമാനം തുക വിദ്യാർത്ഥിയും 35 ശതമാനം തുക മാനേജ്മെന്റും ഒടുക്കേണ്ടതാണ്. കൺസഷൻ 30 ശതമാനം നിരക്കിലാണ് അനുവദിക്കുക

Advertisement
Advertisement