എൻജി. യോഗ്യതാ പരീക്ഷാ മാർക്ക് നൽകണം
Tuesday 30 May 2023 12:24 AM IST
തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയവർ റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ പ്ലസ്ടു പരീക്ഷയിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസിട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.inൽ ജൂൺ 5ന് ഉച്ചയ്ക്ക് മൂന്നിനകം നൽകണം. മാർക്ക് നൽകാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. വിവരങ്ങൾ എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്രിൽ. ഹെൽപ്പ് ലൈൻ- 04712525300.