കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ നാളെ പ്രഖ്യാപിക്കും

Tuesday 30 May 2023 12:00 AM IST

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ അന്തിമ പട്ടിക നാളെ പ്രഖ്യാപിക്കും. പുന:സംഘടനയ്ക്കായി നിയോഗിച്ച ഏഴംഗ കെ.പി.സി.സി ഉപസമിതി

തർക്കം രൂക്ഷമായ സ്ഥലങ്ങൾ ഒഴിച്ചിട്ട് അവശേഷിച്ച ഇടങ്ങളിലെ ഒറ്റപ്പേരുള്ള പട്ടിക ഇന്ന് കൈമാറും.

ഇന്ന് എറണാകുളത്ത് ചേരുന്ന യു.ഡി.എഫ് ഏകോപനസമിതി യോഗത്തിൽ വച്ചാകും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പട്ടിക കൈമാറുക. ഇന്നും നാളെയുമായി സംസ്ഥാന ഉന്നത നേതാക്കൾ കൂടിയിരുന്ന് പട്ടികയ്ക്ക് അന്തിമ രൂപമാക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ എന്നിവർ കൂടിയാലോചനകളിൽ പങ്കെടുക്കും.ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിന് പിന്നാലെ ജൂൺ പത്തോടെ മണ്ഡലം പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനാണ് നീക്കം. ഇതിന് പിന്നാലെയാകും ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്ക് കടക്കുക.

ഖാർഗെ

2ന് എത്തും

എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജൂൺ രണ്ടിന് തിരുവനന്തപുരത്തെത്തും. ഇന്ത്യാ ടുഡെ വാരികയുടെ കോൺക്ലേവിൽ പങ്കെടുക്കാനാണ് വരവെങ്കിലും, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ

കെ.പി.സി.സി ഭാരവാഹികളുടെ പ്രത്യേക യോഗം ചേരുന്ന കാര്യം സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്.

ത​രൂ​രി​ന്റെ​ ​പ്ര​തി​ക​ര​ണം അ​ത്ഭു​ത​പ്പെ​ടു​ത്തി: എം.​എം.​ഹ​സൻ

കോ​ഴി​ക്കോ​ട്:​ ​പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​ര​ത്തി​ൽ​ ​ചെ​ങ്കോ​ൽ​ ​സ്ഥാ​പി​ച്ച​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി​യു​ടെ​ ​പ്ര​തി​ക​ര​ണം​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ​ഹ​സ​ൻ​ ​കോ​ഴി​ക്കോ​ട്ട് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ചെ​ങ്കോ​ൽ​ ​സ​മ്മാ​നി​ച്ച​താ​യി​ ​ച​രി​ത്ര​ത്തി​ൽ​ ​ഒ​രു​ ​രേ​ഖ​യു​മി​ല്ല.​ ​ഇ​ത് ​കാ​വി​വ​ത്ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​ത​രൂ​രി​ന്റെ​ ​ട്വീ​റ്റ് ​ത​ന്നെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​എ.​ഐ.​സി.​സി​ ​പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ശ​ശി​ ​ത​രൂ​ർ​ ​ത​ന്നെ​ ​വി​ശ​ദീ​ക​രി​ക്ക​ട്ടെ​യെ​ന്നും​ ​എം.​എം​ ​ഹ​സ​ൻ​ ​പ​റ​ഞ്ഞു.​ ​ചെ​ങ്കോ​ൽ​ ​പാ​ര​മ്പ​ര്യ​ത്തി​ന്റെ​ ​പ്ര​തീ​ക​മാ​ണെ​ന്നും​ ​ചേ​ർ​ത്തു​നി​ർ​ത്ത​പ്പെ​ടേ​ണ്ട​താ​ണെ​ന്നു​മാ​യി​രു​ന്നു​ ​ശ​ശി​ ​ത​രൂ​ർ​ ​ട്വീ​റ്റ് ​ചെ​യ്ത​ത്.​ ​ചെ​ങ്കോ​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ൺ​ഗ്ര​സ് ​വാ​ദ​ത്തി​നെ​തി​രാ​യി​രു​ന്നു​ ​ത​രൂ​രി​ന്റെ​ ​നി​ല​പാ​ട്.