കാലവർഷം ജൂൺ നാലിനെത്തും

Tuesday 30 May 2023 12:00 AM IST

തിരുവനന്തപുരം: കാലവർഷം ജൂൺ നാലിന് തന്നെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. ആൻഡമാനിൽ കാലവർഷം എത്തിക്കഴിഞ്ഞു. കാലവർഷത്തിന് മുന്നോടിയായി ജൂൺ ഒന്നു മുതൽ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ തെക്കൻ കടലിൽ മത്സ്യബന്ധനം പാടില്ല.

Advertisement
Advertisement