വൈദ്യുതി സർചാർജ്ജ് പത്ത് പൈസയാക്കണം

Tuesday 30 May 2023 12:00 AM IST

തിരുവനന്തപുരം: വൈദ്യുതി സർചാർജ്ജ് യൂണിറ്റിന് പത്ത് പൈസയിൽ കൂടരുതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിർദേശം. നിലവിൽ 20 പൈസയായിരുന്നു. താരിഫ് സംബന്ധിച്ച ചട്ടപരിഷ്ക്കരണത്തിലാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്. അധിക വൈദ്യുതി പുറമേനിന്ന് വാങ്ങേണ്ടിവന്നാലുണ്ടാകുന്ന അധിക ചെലവ് സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാമെന്ന കേന്ദ്രനിയമത്തിന് അനുസൃതമായാണ് ചട്ടങ്ങളിൽ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്.