എൽ.ജെ.ഡിയും ആർ.ജെ.ഡിയും സഹകരിക്കും

Tuesday 30 May 2023 1:46 AM IST

കൽപ്പറ്റ: എൽ.ജെ.ഡിയും ആർ.ജെ.ഡിയും തമ്മിലുള്ള ലയനം വൈകാതെയെന്ന് സൂചന. ബീഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്, എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി. ഇരു പാർട്ടികളും സഹകരിച്ച് പ്രവർത്തിക്കുമെന്ന് തേജസ്വി യാദവ് പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയതയ്‌ക്കെതിരെയും സാമൂഹ്യ നീതിക്കുവേണ്ടിയും ഇരു പാർട്ടികളും ഒന്നിച്ചു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

ശ്രേയാംസ് കുമാറുമായി ദീർഘകാലമായുള്ള ബന്ധമാണുള്ളത്. ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുവരികയാണ്. ജാതി സെൻസസ് അല്ല. പകരം രാജ്യത്തെ പൗരന്മാരുടെ നിലവിലെ ജീവിത സാഹചര്യമാണ് കണക്കെടുപ്പിലൂടെ കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട് സംഘടിപ്പിച്ച എം.പി വീരേന്ദ്രകുമാർ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനാണ് തേജസ്വി യാദവ് കേരളത്തിലെത്തിയത്.

Advertisement
Advertisement