22 തസ്‌തികകളിലേക്ക് വിജ്ഞാപനം
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 (ഇലക്‌ട്രോപ്ലേറ്റിംഗ് ), കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ മോൾഡർ തുടങ്ങി സംസ്ഥാന, ജില്ലാതലങ്ങളിലെ 22 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി (സോഷ്യൽവർക്ക്) (കാറ്റഗറി നമ്പർ 483/2019), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) (കെമിസ്ട്രി) (കാറ്റഗറി നമ്പർ 740/2021), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി, ബോർഡ്, കോർപ്പറേഷനുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ്2/വാച്ചർ ഗ്രേഡ്2, ഒന്നാം എൻ.സി.എ മുസ്ലിം, വിശ്വകർമ്മ, പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 309/2021, 352/2020, 353/2020, 539/2021), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഗാർഡ് (കാറ്റഗറി നമ്പർ 655/2021), ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 166/2022), കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി) (സീനിയർ) (കാറ്റഗറി നമ്പർ 400/2022), കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി) (ജൂനിയർ) (കാറ്റഗറി നമ്പർ 585/2022), കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി) (ജനറൽ എഡ്യൂക്കേഷൻ സബോർഡിനേറ്റ് സർവീസിലെ യോഗ്യതയുള്ള എൽ.പി സ്‌കൂൾ ടീച്ചർ/യു.പി സ്‌കൂൾ ടീച്ചർ എന്നിവരിൽ നിന്ന് തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 578/2022), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ (കാറ്റഗറി നമ്പർ 51/2022), ആരോഗ്യ സർവീസസ് വകുപ്പിൽ കോബ്ലർ - ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 32/2021) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.