ഇല. ബോർഡിന് ലക്ഷങ്ങൾ നഷ്ടം ; 140 പേർക്ക് 2 വർഷം ബിൽതുക കുറച്ച് നൽകി മീറ്റർ റീഡർ

Wednesday 31 May 2023 12:00 AM IST


തൊടുപുഴ: 140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വ‌ർഷത്തോളം വളരെക്കുറച്ചു കാണിച്ച് മീറ്റർ റീഡിംഗ് കരാർ ജീവനക്കാരന്റെ തരികിട. ഇതിലൂടെ കെ.എസ്.ഇ.ബിക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം.

കുറ്രം സമ്മതിച്ച കരിമണ്ണൂർ സ്വദേശിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തൊടുപുഴ സെക്ഷൻ-1 ഓഫീസിന് കീഴിലെ സീനിയർ സൂപ്രണ്ടിനെയും സീനിയർ അസിസ്റ്രിന്റെയും സസ്പെൻഡും ചെയ്തു. എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.

തൊടുപുഴ സെക്ഷനിലെ മീറ്റർ റീഡർമാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരൻ റീഡിംഗ് എടുത്തപ്പോൾ പ്രകടമായ മാറ്റം കണ്ടെത്തി. ശരാശരി 2,​000 രൂപ വന്നിരുന്ന വീട്ടിൽ 35,​000 രൂപ വരെയായി ബിൽ കുത്തനെ ഉയർന്നു.

കുമാരമംഗലം,​ മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളാണിവർ. പരാതി ഉയർന്നതോടെ ഇതിന് മുമ്പ് റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ബിൽ തുക കുറച്ചു നൽകി ഇയാൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നുൾപ്പെടെ വിജിലൻസ് അന്വേഷണത്തിലേ വ്യക്തമാകൂ. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടോയെന്നും അന്വേഷിക്കും. മീറ്ററുകൾ കെ.എസ്.ഇ.ബിയുടെ പ്രത്യേക സ്ക്വാഡ് പരിശോധിക്കുകയാണ്. പിരിച്ചുവിട്ട ജീവനക്കാരന്റെ കരിമണ്ണൂരിലെ വീട്ടിലെ മീറ്ററും പരിശോധിക്കും.

മാ​സം​ ​തോ​റും​ ​സ​ർ​ചാ​ർ​ജ്:
ബാ​ദ്ധ്യ​ത​യാ​ക​രു​തെ​ന്ന്
മ​ന്ത്രി​ ​കൃ​ഷ്ണ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​വ​ലി​യ​ ​സാ​മ്പ​ത്തി​ക​ ​ബാ​ധ്യ​ത​യു​ണ്ടാ​കാ​ത്ത​ ​വി​ധം
ഇ​ന്ധ​ന​ ​സ​ർ​ച്ചാ​ർ​ജ് ​പ്ര​തി​മാ​സം​ ​ഈ​ടാ​ക്കാ​നു​ള്ള​ ​ശ്ര​മം​ ​കെ​ ​എ​സ് ​ഇ​ ​ബി​ ​ന​ട​ത്ത​ണ​മെ​ന്ന് ​വൈ​ദ്യു​തി​ ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.
വൈ​ദ്യു​തി​ ​വി​ത​ര​ണ​ ​ലൈ​സ​ൻ​സി​ക​ൾ​ക്ക് ​മാ​സം​ ​തോ​റും​ ​വൈ​ദ്യു​തി​ ​നി​ര​ക്ക് ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​ ​വൈ​ദ്യു​തി​ച്ച​ട്ട​ ​ഭേ​ദ​ഗ​തി​ ​നി​ർ​ദ്ദേ​ശം​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​കേ​ര​ളം​ ​മു​മ്പേ​ ​ത​ന്നെ​ ​കേ​ന്ദ്ര​ത്തെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ഇ​ത് ​വി​ത​ര​ണ​ക്ക​മ്പ​നി​ക​ൾ​ക്ക് ​അ​ന​ർ​ഹ​മാ​യ​ ​നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ദു​രി​ത​മാ​കു​മെ​ന്നു​മാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​അ​ഭി​പ്രാ​യം.​ ​കേ​ര​ള​ത്തി​ന്റെ​ ​എ​തി​ർ​പ്പ് ​അ​വ​ഗ​ണി​ച്ചാ​ണ് ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദി​പ്പി​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ഇ​ന്ധ​ന​ത്തി​ന്റെ​ ​വി​ല​യി​ലു​ണ്ടാ​കു​ന്ന​ ​വ​ർ​ധ​ന​ ​ഉ​ൾ​പ്പ​ടെ​ ​അ​ധി​ക​ച്ചെ​ല​വി​ന് ​ആ​നു​പാ​തി​ക​മാ​യി​ ​സ​ർ​ച്ചാ​ർ​ജ് ​എ​ല്ലാ​ ​മാ​സ​വും​ ​ഈ​ടാ​ക്കാ​മെ​ന്ന് ​കേ​ന്ദ്രം​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.
.​ ​പു​തി​യ​ ​ച​ട്ട​പ്ര​കാ​രം​ ​വൈ​ദ്യു​തി​ ​വാ​ങ്ങു​മ്പോ​ഴു​ണ്ടാ​കു​ന്ന​ ​എ​ല്ലാ​ ​അ​ധി​ക​ച്ചെ​ല​വും​ ​ക​മ്മീ​ഷ​നെ​ ​സ​മീ​പി​ക്കാ​തെ​ ​ത​ന്നെ​ ​ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​ ​നി​ന്ന് ​മാ​സം​ ​തോ​റും​ ​ഈ​ടാ​ക്കാ​നാ​കും.​ ​ച​ട്ട​ ​ഭേ​ദ​ഗ​തി​യി​ൽ​ ​ഇ​ന്ധ​ന​ ​സ​ർ​ചാ​ർ​ജി​ന് ​ഉ​യ​ർ​ന്ന​ ​പ​രി​ധി​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും,​ ​രാ​ജ്യ​ത്താ​ദ്യ​മാ​യി​ ​യൂ​ണി​റ്റി​ന് 10​ ​പൈ​സ​ ​എ​ന്ന​ ​പ​രി​ധി​ ​നി​ശ്ച​യി​ക്കാ​ൻ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.