സ്വർണവിലയിൽ ഇടിവ് തുടരുന്നു

Wednesday 31 May 2023 2:30 AM IST

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 44,360 രൂപയായി. ഒരു ഗ്രാ സ്വർണത്തിന് 10 രൂപ കുറഞ്ഞ് വിപണി വില 5545 രൂപയാണ്. 18 ക്യാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് അഞ്ച് രൂപ കുറ‌ഞ്ഞ് 4595 രൂപയായി. ഈമാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് സ്വർണവില എത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്നലെ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.