ഉദ്ഘാടനം നാളെ
Wednesday 31 May 2023 12:23 AM IST
ചേളാരി: അസോസിയേഷൻ ഒഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) സ്കൂൾ പ്രവേശനോൽസവം നാളെ നടക്കും. സംസ്ഥാന തല ഉദ്ഘാടനം താനൂർ ഓലപ്പീടിക ബദരിയ്യ ഇസ്ലാമിക് കോംപ്ലക്സിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും. അസ്മി ജനറൽ കൺവീനർ പി കെ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം. അബ്ദുൽഖാദർ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യും. മറ്റു സ്കൂളുകളിലും വിവിധ പരിപാടികളോടെ പ്രവേശനോൽസവം സംഘടിപ്പിക്കും.
.