ആർക്കൈവ്സ് ഡയറക്ടർ രജികുമാർ.ജെ വിരമിക്കുന്നു

Wednesday 31 May 2023 1:54 AM IST

തിരുവനന്തപുരം: സംസ്ഥാന ആർക്കൈവ്സ് വകുപ്പിലെ 30 വർഷത്തെ സേവനത്തിനു ശേഷം ഡയറക്ടർ രജികുമാർ.ജെ ഇന്ന് വിരമിക്കും. 1993 -ൽ ആർക്കിവിസ്​റ്റായി സർവീസിൽ പ്രവേശിച്ച ഇദ്ദേഹം 16 വർഷമായി വകുപ്പിന്റെ ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്നു. ഈ കാലയളവിൽ നാലുവർഷം ആർക്കിയോളജി വകുപ്പിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വകുപ്പിനെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിൽ നടന്ന ഇന്റർനാഷണൽ ആർക്കൈവ്സ് കൗൺസിലിൽ പങ്കെടുത്തിരുന്നു. കേരളത്തിലെ ഡച്ച് രേഖകളുടെ സംരക്ഷണം സംബന്ധിച്ച് വകുപ്പും നെതർലാൻഡ്സ് ആർക്കൈവ്സുമായി ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു. ഭാര്യ സവിത ഇ.ആർ (പി.എസ്.സി എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി).​ മക്കൾ ആര്യ ആർ.എസ്,​ ആർദ്ര ആർ.എസ്.