അക്ഷരച്ചെപ്പ് തുറന്ന് ഇന്ന് പ്രവേശനോത്സവം
തിരുവനന്തപുരം: 3.25 ലക്ഷം കുരുന്നുകൾക്ക് അക്ഷരച്ചെപ്പ് തുറന്ന് പുതിയൊരു അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കം. സമ്മാനപ്പൊതികളും മധുരവുമൊരുക്കി നവാഗതരെ വരവേൽക്കാൻ സ്‌കൂളുകൾ റെഡി. 3.25 ലക്ഷം കുട്ടികളാണ് ഒന്നാം ക്ളാസിലെത്തുന്നത്. ആകെ 42 ലക്ഷം വിദ്യാർത്ഥികളും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മലയിൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മുരുകൻ കാട്ടാക്കട രചിച്ച് വിജയ് കരുൺ സംഗീതം പകർന്ന് മഞ്ജരിയും സംഘവും ചേർന്ന് പാടിയ 'മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം" എന്ന പ്രവേശനോത്സവ ഗാനം സ്‌കൂളുകളിൽ കേൾപ്പിക്കും. അതേസമയം സർക്കാരിലെ 7000 അടക്കം 15,000 അദ്ധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഡിസംബറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം നിയമസഭയിലറിയിച്ചത്.
അതേസമയം തെരുവുനായ ശല്യം വിദ്യാർത്ഥികൾക്ക് ഭീഷണിയാണ്. സംസ്ഥാനത്തുള്ള 3.25 ലക്ഷം തെരുവുനായ്‌ക്കളിൽ 65,000 എണ്ണത്തിന് മാത്രമേ വാക്സിനേഷൻ നൽകിയിട്ടുള്ളൂ.
ഉച്ചഭക്ഷണത്തുക ഉയർത്താൻ ഹർജി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനുള്ള തുക ഉയർത്തണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് സെക്കൻഡറി സ്‌കൂൾ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 15 രൂപയാക്കണമെന്നാണ് ആവശ്യം.
ഓരോ കുട്ടിക്കും പ്രതിദിനം 6 - 8 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. 150 കുട്ടികൾ വരെയുള്ള സ്‌കൂൾക്ക് കുട്ടിയൊന്നിന് എട്ടും, 150നും അഞ്ഞൂറിനും ഇടയിൽ ഏഴും, അഞ്ഞൂറിൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളിന് എട്ടും രൂപ വീതമാണ് അനുവദിക്കുന്നത്.
വാഹന ജീവനക്കാർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
സ്‌കൂളുകൾക്ക് സമീപം മുന്നറിയിപ്പ് - ട്രാഫിക് സൈൻ ബോർഡുകൾ
കുട്ടികളെ കൊണ്ടുപോകുന്ന വാഹന ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കും
സ്‌കൂളിനു മുന്നിൽ കുട്ടികളെ റോഡ് മുറിച്ച് കടത്താനും ഗതാഗതം ക്രമീകരിക്കുന്നതിനും പൊലീസ്
പ്രിൻസിപ്പൽമാർക്കും പ്രഥമാദ്ധ്യാപകർക്കും പൊലീസ് സഹായം തേടാം
എൽ.പി സ്കൂളുകൾ 6860
ഗവൺമെന്റ്- 2629 എയ്ഡഡ്- 3889 അൺഎയ്ഡഡ്- 342
യു.പി സ്കൂളുകൾ 3000
ഗവൺമെന്റ്- 868 എയ്ഡഡ്- 1865 അൺഎയ്ഡഡ്- 267
ഹൈസ്‌കൂൾ 3750
ഗവൺമെന്റ്- 1203 എയ്ഡഡ്- 1431 അൺഎയ്ഡഡ്- 516
ഹയർ സെക്കൻഡറി 2077
ഗവൺമെന്റ്- 852 എയ്ഡഡ്- 846 അൺഎയ്ഡഡ്- 362 ടെക്നിക്കൽ- 17
വി.എച്ച്.എസ്.ഇ 389
ഗവൺമെന്റ്- 261
എയ്ഡഡ്- 128