പി.എസ്.സി അഭിമുഖ കേന്ദ്രം, തീയതികളിൽ മാറ്റം

Thursday 01 June 2023 1:05 AM IST

തിരുവനന്തപുരം : ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 520/2019) തസ്തികയിലേക്ക് നാളെ വയനാട് ജില്ലയിൽ നടത്താനിരുന്ന അഭിമുഖം മറ്റ് ജില്ലകളിലേക്ക് പുനഃക്രമീകരിച്ചു. പുതുക്കിയ തീയതി, സ്ഥലം എന്നിവ സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് നൽകിയിട്ടുണ്ട്.

അഭിമുഖം

കാസർകോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 99/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട് വെരിഫിക്കേഷൻ പൂർത്തീകരിച്ചവർക്ക് നാളെ പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 254/2021) തസ്തികയിലേക്ക് 7, 8, 9 തീയതികളിൽ പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.

എഴുത്തുപരീക്ഷ

ബിരുദതല മുഖ്യപരീക്ഷയുടെ (2022) ഭാഗമായി കേരള വാട്ടർ അതോറിട്ടി, കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ/ഡിവിഷണൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 360/2019, 361/2019, 362/2019, 363/2019, 364/2019, 487/2020, 391/2021, 392/2021, 393/2021), തസ്തികയിലേക്ക് 3 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയും (പേപ്പർ 1), ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 5 മണിവരെയും (പേപ്പർ 2), 4 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയും (പേപ്പർ 3) എഴുത്തുപരീക്ഷ (ഓൺസ്‌ക്രീൻ മാർക്കിംഗ്) നടത്തും.
അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്) (ട്രെയിനിംഗ് കോളേജുകൾ) - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 384/2021) തസ്തികയിലേക്ക് 2023 6 ന് രാവിലെ 7.15 മുതൽ 9.45 വരെ എഴുത്തുപരീക്ഷ നടത്തും.

ഒ.എം.ആർ പരീക്ഷ

വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) - നേരിട്ടുള്ള നിയമനം, എൻ.സി.എ.-എസ്.സി.സി.സി (കാറ്റഗറി നമ്പർ 615/2021, 641/2021) തസ്തികയിലേക്ക് ജൂൺ 5 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ബിരുദതല മുഖ്യപരീക്ഷയുടെ (2022) ഭാഗമായി ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 26/2022) തസ്തികയിലേക്ക് ജൂൺ 6 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
യൂണിവേഴ്സിറ്റി എൻജിനിയർ (കേരളത്തിലെ യൂണിവേഴ്സിറ്റികൾ)/അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 204/2021, 514/2022) തസ്തികകളിലേക്ക് 7 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കണം.

Advertisement
Advertisement