ഫ്രഞ്ച് ഓപ്പൺ : സിസ്റ്റിപ്പാസ് മൂന്നാം റൗണ്ടിൽ

Wednesday 31 May 2023 10:42 PM IST

പാരീസ് : ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസ് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ സ്പെയ്നിന്റെ കബല്ലെസ് ബയേനയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിസ്റ്റിപ്പാസ് കീഴടക്കിയത്. സ്കോർ : 6-3,7-6,6-2 എന്ന സ്കോറിനായിരുന്നു സിസ്റ്റിപ്പാസിന്റെ ജയം. ആദ്യ റൗണ്ടിൽ ജിറി വെസ്‌ലിയെ നാലുറൗണ്ട് നീണ്ട പോരാട്ടത്തിലാണ് സിസ്റ്റിപ്പാസ് തോൽപ്പിച്ചിരുന്നത്. വനിതാ സിംഗിൾസിൽ എലിന സ്വിറ്റോളിന ആദ്യ റൗണ്ടിൽ അമേരിക്കയുടെ സ്ട്രോം ഹണ്ടറെ 2-6,6-3,6-1ന് കീഴടക്കി മുന്നേറി.

Advertisement
Advertisement