കെ.എം. ഷാജിയുടെ ഹർജി മാറ്റി

Wednesday 31 May 2023 11:10 PM IST

കൊച്ചി: വരവിൽ കവിഞ്ഞ് സ്വത്തു സമ്പാദിച്ചെന്നാരോപിച്ച് തനിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ മുസ്ളിംലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജി നൽകിയ ഹർജി ഹൈക്കോടതി ജൂൺ ആറിനു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്. കേസിലെ തുടർ നടപടികൾ ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കോഴിക്കോട് കല്ലായി സ്വദേശി അഡ്വ. എം.ആർ. ഹരീഷ് നൽകിയ പരാതിയിലാണ് കോഴിക്കോട് വിജിലൻസ് കോടതി കെ.എം. ഷാജിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് കേസെടുത്തതെന്ന് ഷാജിയുടെ ഹർജിയിൽ പറയുന്നു.